SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ആദിശങ്കര സന്ദേശവാഹിനി 'ഏകതയാത്ര 29ന്
December 28, 2017, 2:59 am
hari

പിറവം :  മധ്യപ്രദേശ് സര്‍ക്കാരും ചിന്മയമിഷനും സംയുക്തമായി ആദിശങ്കരാചാര്യരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്ക്യിരുക്കുന്ന ചലിക്കുന്ന മ്യുസിയം ആദിശങ്കര സന്ദേശവാഹിനി 'ഏകതയാത്ര 29ന് ആരംഭിക്കും. രാവിലെ 9.30  മുതല്‍ ആദി ശങ്കരനിലയത്തില്‍ നടക്കുന്ന പരിപാടിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്  സിംഗ് ചൌഹാന്‍ ഏകതയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 
ശങ്കരാചാര്യ സ്വാമികളുടെ മാതൃഗൃഹമായ മേല്‍പാഴൂര്‍  മനയില്‍ നിന്നാണ് ഏകതയാത്ര പുറപ്പെടുന്നത്. ശങ്കരാചാര്യരുടെ ജീവിത സന്ദേശമായ അദൈത  സന്ദേശം പ്രചരിപ്പിച്ച് മുന്നോട്ട് പോകുന്ന യാത്ര കാലടി, ഉഡുപ്പി , ധര്‍മ്മസ്ഥലം,  ശൃംഗേരി   എന്നിവിടങ്ങളിലൂടെ കടന്നു പോകും. 
ശ്രീ ശങ്കരന്‍ തന്‍റെ ഗുരുവായ ഗോവിന്ദ ഭഗവദ്പാദരെ കണ്ടുമുട്ടിയ മധ്യപ്രദേശിലെ നര്‍മ്മദാ നദിതീരത്തുള്ള ഒങ്കാരേശ്വരത്ത്  മദ്ധ്യപ്രദേശ്‌ സര്‍ക്കാര്‍ സ്ഥാപിക്കുന്ന  108 അടി ഉയരമുള്ള ശങ്കര പ്രതിമയുടെ സ്ഥാപന പരിപാടികളുടെ മുന്നോടിയായാണ് എക്തായാത്ര. 
ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒങ്കാരേശ്വരില്‍ പങ്കെടുക്കുന്ന ശിലാസ്ഥാപന കര്‍മ്മതോടെ ഏകതായാത്രക്ക് പരിസമാപ്തിയാകും. ശങ്കരാചാര്യരുടെ  ജിവിതയാത്ര  എവിടെ നിന്ന് തുടങ്ങിയോ അവിടെനിന്ന് ഈ ഏകതായാത്രയും തുടങ്ങണമെന്ന സങ്കല്പത്താലാണ് ശ്രീ ശങ്കരന്‍റെ  ജന്മ സ്ഥാനമായ ചിന്മയ ഇന്റര്‍നാഷണല്‍ ഫോണ്ടെഷന്‍  ആദിശങ്കരനിലയത്തില്‍നിന്നും ഏകതായാത്ര തുടങ്ങുന്നത്. 

 
 

OTHER NEWS FROM THIS SECTION


more news