SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഐഎസ് ഭികരുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു
December 24, 2017, 11:06 pm
hari

കോഴിക്കോട് : ഐഎസ് ഭികരസംഘടനയില്‍  ചേര്‍ന്ന യുഎ പി എ കുറ്റം ചുമത്തപ്പെട്ട മലയാളികളുടെ ചിത്രങ്ങള്‍ ദേശിയ അന്വേഷണ ഏജന്‍സി പുറത്തു വിട്ടു.  പാലക്കാട് , കാസര്‍ഗോഡ്‌  ജില്ലകളില്‍ നിന്നുള്ളവരുടെ ചിത്രങ്ങള്‍ കുപ്രസിദ്ധ കുറ്റവാളികള്‍ എന്ന നിലയില്‍ അതിവേഗം  പിടികിട്ടേണ്ടാവര്‍  എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് എന്‍ഐഎ പുറത്തുവിട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് നിരന്തരമായി ഐഎസ് അനുകൂല സന്ദേശങ്ങള്‍  അയച്ചുകൊണ്ടിരിക്കുന്ന അബ്ദുല്‍ റാഷിദ്‌,  അബ്ദുള്ള, ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍ , മുഹമ്മദ് സാജിദ്,   മുഹമ്മദ്‌ മര്‍വാന്‍, അഷ്ഫാക് മജീദ്‌ , ഭാര്യ ഷംസിയ , മുഹമ്മദ് മസാദ് , ഡോ. ഇജാസ്, ഭാര്യ റഫല  , ഷിഹാസ് , ഭാര്യ അജ്മല എന്നിവരുടെ ചിത്രങ്ങളാണിത്. 
അഫ്ഗാനിസ്ഥാനില്‍ എന്നിവരുടെ ബോംബാക്രമണത്തില്‍  കൊല്ലപ്പെട്ട് എന്നു  സംശിയിക്കുന്ന  ഷ്ജീര്‍  മംഗലശ്ശേരി അബ്ദുള്ള , മൂര്‍ഷിദ്, അഫീസുദ്ദീന്‍ എന്നിവരുടെ ചിത്രങ്ങളും പുറത്തുവിട്ടത്. 2016  ഒക്ടോബര്‍  രണ്ടിന് പാനൂര്‍ കനകമലയില്‍ നിന്ന് അറസ്റ്റിലായ സിദ്ദീഖ് ,  അസ്ലാത്തിന്‍റെയും  ചിത്രവും ഇതിലുണ്ട്. യഹിയ, ഈസ, നിമിഷ ഫാത്തിമ,  മറിയം എന്നിവരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എറണാകുളം എന്‍ ഐ  എ സ്പെഷ്യല്‍ കോടതിയില്‍ അന്വേഷണ സംഘം 12 പത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

 
 

OTHER NEWS FROM THIS SECTION


more news