SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മൂന്നിടത്ത് ബിജെപി ആര്‍ കെ നഗര്‍ ദിനകരന്
December 24, 2017, 11:04 pm
hari

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ അഞ്ചിടത്ത് നടന്ന നിയമ സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റം. അരുണാചല്‍ പ്രദേശില്‍ രണ്ട് സീറ്റുകളിലും ബിജെപി വിജയിച്ചു. ജയലളിതയുടെ മരണത്തെ ത്തുടര്‍ന്ന്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആര്‍ കെ നഗറില്‍ സ്വതന്ത്ര  സ്ഥാനാര്‍ഥി ടി  ടി  വി ദിനകരന്‍ വന്‍ വിജയം നേടി. ബംഗാളില്‍ ഒരു സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും  വിജയിച്ചു.   കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ നഷ്ടം. 
തമിഴ്നാട്ടിലെ ഭാവിരാഷ്ട്രിയം നിര്‍ണയിക്കുന്ന ആര്‍ കെ നഗറിലെ  ഉപതെരഞ്ഞെടുപ്പില്‍ 40,707 വോട്ടിന്‍റെ  വലിയ ഭൂരിപക്ഷത്തിനാണ്  എഐഎ    ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ  അനുയായി ദിനകരന്‍റെ വിജയം. 39,545 വോട്ടാണ് 2016ല്‍ ജയലളിതയ്ക്ക് ലഭിച്ച ഭൂരിപക്ഷം.  പാര്‍ട്ടി ചിഹ്നമായ രണ്ടിലയില്‍  മത്സരിച്ച  എഐഎഡിഎംകെ  സ്ഥാനാര്‍ഥി  ഇ മധുസൂദനന്‍  48,306വോട്ടുകളോടെ രണ്ടാമതായി.  ഭരണത്തിനു നേതൃത്വം നല്‍കുന്ന ഒ പനീര്‍ ശെല്‍വം, പളനിസ്വാമി വിഭാഗത്തിനു ഫലം തിരിച്ചടിയാണ്. 
ജയലളിതയുടെ  അഭാവത്തില്‍ തമിഴക രാഷ്ട്രിയത്തില്‍ തിരിച്ചുവരാമെന്ന ഡിഎംകെ യുടെ പ്രതീക്ഷയും  അസ്ഥാനത്തായി. മൂന്നമാത്തെ ഡിഎംകെ സ്ഥാനാര്‍ഥി മരുത്  ഗണേശന് ലഭിച്ചത് 24,651 വോട്ടാണ്.  1,368 വോട്ടുകളുടെ അഞ്ചാം സ്ഥാനതാണ് ബിജെപി  രണ്ടായിരംത്തിലേറെ വോട്ടുകള്‍ ലഭിച്ച നോട്ടയാണ് നാലാമത്. 
3 സീറ്റ് ബിജെപി പിടിച്ചെടുത്തു 
അരുണാചല്‍ പ്രദേശില്‍ രണ്ട് സിറ്റിങ്ങ് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. പക്കെ  കെസാങ്ങില്‍ കോണ്‍ഗ്രസിന്‍റെ മുന്‍ ഉപമുഖ്യമന്ത്രി കാമെംഗ് ദോലോയെ  475 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി ബി ആര്‍ വഖെ മറി കടന്നത്.  ലികാബാലിയില്‍ 305 വോട്ടിനായിരുന്നു ബിജെപിയുടെ വിജയം. ഇവിടെ കോണ്‍ഗ്രസ് മൂന്നാമതായി. ഉത്തര്‍ പ്രദേശിലെ സിക്ക്ന്ത്രയില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സീമ സചാനെ എഴയിരത്തിലേറെ വോട്ടുകള്‍ക്കാണ് ബിജെപിയുടെ  അജീത് പട്ടേല്‍  പരാജയപ്പെടുത്തിയത്. 
കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന മാനസ് ഭുനിയ തൃണമൂളില്‍ ചേരാന്‍ രാജി വച്ചതിനെതുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ സബാങ്ങില്‍ അദ്ദേഹത്തിന്‍റെ ഭാര്യയും തൃണമൂല്‍ സ്ഥാനാര്‍ഥിയുമായ ഗീത റാണി 64, 192വോട്ടിന്‍റെ ഭൂരിപക്ഷത്തിന്‌ വിജയിച്ചു. 41,987 വോട്ട് നേടി സിപിഎം  രണ്ടാമതെത്തി. കഴിഞ്ഞ തവണ 5,610 വോട്ടുണ്ടായിരുന്ന ബിജെപി 37,476  വോട്ട് നേടി മൂന്നാമതെത്തി. 

 
 

OTHER NEWS FROM THIS SECTION


more news