SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇടുക്കിയില്‍ സിപിഎം നേതാവ് അടക്കം ആറു പേര്‍ അറസ്റ്റില്‍
December 24, 2017, 1:09 am
hari

ഇടുക്കി :  ഓപ്പറേഷന്‍ ബ്ലേഡിന്‍റെ ഭാഗമായി ജില്ലയില്‍ പോലിസ് നടത്തിയ പരിശോധനയില്‍ ആറു പേര്‍ അറസ്റ്റില്‍. 28   പവന്‍ സ്വര്‍ണ്ണവും 1,41,650 രൂപയും പിടിച്ചെടുത്തു . ചെക്ക് ലിഫുകളും മുദ്രപത്രങ്ങളും അടക്കം നിരവധി രേഖകളും പിടിച്ചെടുത്തവയില്‍പ്പെടും. 
വണ്ടിപ്പെരിയാര്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രദേശവാസി രാജ്ഭവനില്‍ ആല്‍ബര്‍ട്ട്  (ഭട്ട് - 53) 28 പവന്‍ സ്വര്‍ണ്ണവും, 60,650 രൂപയുമായി പിടിയിലായി.  പീരുമേട്  പോലിസ് എടുത്ത കേസില്‍ ഏലപ്പാറ കോഴിക്കാനം ബ്രാഞ്ച് സെക്രട്ടറിയുമായ  വില്‍സണ്‍  (38) ആണ് പിടിയിലായത്. 
48,000 രൂപയും പിടിച്ചെടുത്തു. കരിമണ്ണൂര്‍ പോലിസ് എടുത്ത കേസില്‍ ഉടുമ്പന്നൂര്‍  ഇടമറുക് കൊല്ലംപറമ്പില്‍ രാമചന്ദ്രന്‍ പിള്ള (70) ആണ് അറസ്റ്റിലായത്.  ഇയാളില്‍ നിന്ന് 25,000 രൂപയും  കണ്ടെടുത്തു. 
തൊടുപുഴ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മരുതുങ്കുല്‍  വീട്ടില്‍ ഷാജി  (ഉണ്ണി  42). പെരുവന്താനത്തെടുത്ത  കേസില്‍ കണയങ്കവയല്‍ ഒഴുകയില്‍ ജോസ് (59) , വാഗമണ്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഉളുപ്പുണി പ്ലാക്കൂട്ടില്‍ ജോസഫ് (57) എന്നിവരെയാണ് പിടിയിലായത്. എറണാകുളം  റേഞ്ച് ഐജിയുടെ  നിര്‍ദ്ദേശത്തില്‍  വെള്ളിയാഴ്ച  രാവിലെ അഞ്ച്  മണി മുതലായിരുന്നു  പരിശോധന.