SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പ്രധാനമന്ത്രിയെ അപമാനിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ
December 22, 2017, 10:36 pm
hari

കണ്ണൂര്‍ : കണ്ണൂരില്‍ കെഎസ്ആര്‍ടിസി  ജീവനക്കാരുടെ  വാട്ട്സ്ആപ്പ്  ഗ്രൂപ്പില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെയും യോഗി  ആദിത്യനാഥ്‌  ഉള്‍പ്പെടെയുള്ള ബിജെപി മുഖ്യമനത്രിമാരെയും  അമിത് ഷായെയും  നായയായി ചിത്രീകരിച്ച് വിഡിയോ. കേരള ട്രാവല്‍സിലാണ് രാജ്യത്തെ പ്രധാന നേതാക്കളെ നായയായി ചിത്രികരിക്കുന്ന  രിതിയിലുള്ള വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കൂട്ടം നായകളെ നിര്‍ത്തി നേതാക്കളുടെ പേര് വിളിക്കുമ്പോള്‍  ഒരു നായ നടന്ന്‍ പോകുന്നു.  തുടര്‍ന്ന്‍ ഓരോ നേതാക്കളുടെയും പേര് വിളിക്കുകയാണ്.   ഏകദേശം ഒരു മിനിട്ടോളമുള്ളതാണ് വിഡിയോ.
കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കന്ട്രോളിങ്ങ് ഇന്‍സ്പെക്ടര്‍സജിത്‌  സദാനന്ദനാണ് ഗ്രൂപ്പില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . കെഎസ്ആര്‍ടിസി  ജീവനക്കാരനായ ബിനിഷ് എന്നയാളാണ് ഗ്രൂപ്പ്‌ അഡ്മിന്‍. പോസ്റ്റിനുശേഷം ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും കമന്റ്കളുണ്ട്.  'ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയെ  സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച പല സംഭവങ്ങളും നമ്മള്‍ വയിച്ചറിഞ്ഞിരിക്കുന്നു.  അത്തരക്കാരുടെ അറസ്റ്റ് കണ്ടു .  നമ്മള്‍ വായിച്ചറിഞ്ഞ അത്തരം പോസ്റ്റികളെക്കാള്‍ വളരെ ഗൌരവമേറിയതല്ലേ ഈ വിഡിയോ'   എന്നാണ് ഒരു കമന്റ്റ് . കേരളത്തിലെ നേതാക്കളെ പേരെടുത്ത് വിളിക്കാത്തതിനാല്‍ ഇവിടെ കുമ്മനവും കണ്ണന്താനവുമെന്നും  ഒരാള്‍ ചോദിക്കുന്നുണ്ട്.  ഇതില്‍ കേരളത്തിലെ നേതാക്കന്മാരുടെ  പേര്  പറഞ്ഞിരുന്നുവെങ്കില്‍ ആറുമാസത്തേക്ക് ചോറ് ഉറച്ചേനെ എന്ന്‍ ഒരാള്‍ പറയുമ്പോള്‍ പോസ്റ്റിനെ വിമര്‍ശിച്ച്‌വിപിന്‍ ചന്ദ് എന്നയാള്‍ അയച്ച കഷ്ടം എന്ന പോസ്റ്റും  കാണാം. 

 
 

OTHER NEWS FROM THIS SECTION


more news