SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പത്മപ്രഭാ പുരസ്ക്കാര സമര്‍പ്പണം നാളെ
December 20, 2017, 9:01 pm
hari

കല്പറ്റ :  ഇരുപത്തിയൊന്നാമത്  പത്മപ്രഭാ സ്മാരക പുരസ്ക്കാര സമര്‍പ്പണം വെള്ളിയാഴ്ച നാലിന് കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. 
പുരസ്ക്കാരം  എഴുത്തുകാരനും കവിയും മുഖ്യ മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മ്മയെക്ക് കഥാകൃത്ത് എം മുകുന്ദന്‍ സമര്‍പ്പിക്കും. 
കവി ആലങ്കോട് ലീലാകൃഷ്ണന്‍ പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തും. സ്വാഗതസംഘം  ചെയര്‍ പെഴ്സന്‍ ഉമൈബാ മൊയ്തീന്‍കുട്ടി പുരസ്ക്കാര ജേതാവിനെ പൊന്നാടയണിയിക്കും.
മതൃഭൂമി  മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും.  മാതൃഭൂമി ജോയിന്‍റ മാനേജിംഗ് ഡയറക്ടര്‍  എം വി ശ്രേയാംസ് കുമാര്‍ സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ സുധാറാണി നന്ദിയും പറയും.
ആധുനിക വയനാടിന്‍റെ  ശില്‍പികളില്‍ പ്രമുഖനായ എം കെ പത്മപ്രഭാ സ്മാരക ട്രസ്റ്റ് ആണ് പുരസ്ക്കാരം  നല്‍കി വരുന്നത്.  1996 ലാണ് പുരസ്കാരം നല്കിത്തുടങ്ങിയത്ത് 75,000 രൂപയും പതമരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.  എം മുകുന്ദന്‍ അധ്യക്ഷനും വി മധുസൂദനന്‍ നായര്‍, ഖദീജ മുംതാസ് എന്നിവര്‍ അംഗങ്ങളുമായ  വിധി നിര്‍ണ്ണയ സമിതിയാണ്  പ്രഭാവര്‍മ്മയെ ജേതാവായി  തിരഞ്ഞെടുത്തത്. 
പുരസ്ക്കാര സമര്‍പ്പണച്ഛടങ്ങ്‌ വിജയിപ്പിക്കാന്‍ സ്വാഗതസംഘം യോഗം തീരുമാനിച്ചു. ഉമൈബാ മൊയ്തീന്‍കുട്ടി  അധ്യക്ഷത വഹിക്കും.  എ സുധാറാണി , പി പി ആലി, ടി സുരേഷ്‌ ചന്ദ്രന്‍ , കെ കെ ഹംസ, യു എ ഖാദര്‍ , കെ  കുഞ്ഞിരായിന്‍ ഹാജി , ഡി രാജന്‍,  എം എം  പൈലി, വി കെ സജികുമാര്‍, അഭിലാഷ് ജോര്‍ജ്, കെ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 
 

OTHER NEWS FROM THIS SECTION


more news