SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ആഗോള ശക്തിയായി ഇന്ത്യ മുന്നേറുന്നു
December 20, 2017, 12:58 am
hari

വാഷിംഗ്‌ടണ്‍ : ആഗോള ശക്തിയായി മുന്നേറുന്ന രാജ്യമായി ഇന്ത്യയെ അംഗീകരിക്കുന്ന ദേശിയ സുരക്ഷ നയം അമേരിക്ക അവതരിപ്പിച്ചു.  പ്രസിഡന്റ് ഡോണാള്‍ഡ ട്രംപ് അധികാരത്തിലെത്തിയ ശേഷമുള്ള  അമേരിക്കയുടെ ദേശിയ സുരക്ഷ നയം   ഇന്നലെയാണ് അവതരിപ്പിച്ചത്. 
ഇന്ത്യ ആഗോള ശക്തിയായി മുന്നേറുന്നതിനെ  സ്വാഗതം ചെയ്യുന്നതായും  ഇന്ത്യയുമായി ശക്തമായ  സഹകരണത്തിന്  ശ്രമം തുടരുമെന്നും  അമേരിക്ക വ്യക്തമാക്കി. 
ജപ്പാനുമായും  ഓസ്ട്രേലിയയുമായുള്ള  ബന്ധം ശക്തമാക്കുമെന്നും പറയുന്ന നയരേഖയില്‍  പ്രധാനപ്പെട്ട എതിരാളികളായി  കാണുന്നത്  ചൈനയെയും റഷ്യയെയുമാണ്.  റിവഷണിസ്റ്റേശക്തികള്‍ എന്നാണ്  ചൈനയെയും റഷ്യയെയും വിശേഷിപ്പിക്കുന്നത്.  ഭികര വിരുദ്ദ പോരാട്ടത്തില്‍ ശക്തമായി പങ്കെടുക്കാന്‍  പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രേഖ വ്യക്തമാക്കുന്നു. സ്വന്തം ആനവായുധങ്ങളെ  ഉത്തരവാദിത്തത്തോടെ സംരക്ഷിക്കാന്‍  പാക്കിസ്ഥാനോട്‌ ആവശ്യപ്പെടുമെന്നും  അമരിക്ക പറയുന്നു. 
തങ്ങള്‍ക്ക്  ഭിക്ഷണി യുര്‍ത്തുന്ന മൂന്നു കാര്യങ്ങളുണ്ടെന്നാണ്  ദേശിയ സുരക്ഷാ നയത്തിലൂടെ  അമേരിക്ക വ്യക്തമാക്കുന്നത്.  ചൈനയും റഷ്യയും, ഉത്തരകൊറിയയും ഇറാനും പോലുള്ള  രാജ്യങ്ങള്‍.   ആഗോള ഭികര സംഘടനകള്‍ പാക്കിസ്ഥാനില്‍ നിന്നു പ്രവര്‍ത്തിക്കുന്ന  ഭികര സംഘടനകളുടെ  ഭിഷണി എപ്പോഴും ആശങ്കാജനകമാണ്.  ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ആണവയുദ്ധത്തിലേക്ക്  എത്തുമോ എന്ന സംശയവും അമരിക്കയ്ക്കുണ്ട്. 
ട്രംപ് പുറത്തിറക്കിയ നയരേഖയില്‍ ഇന്ത്യയെക്കുറിച്ച്  വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ആഗോള ശക്തിയായി ഇന്ത്യ വളരുന്നതിനെ  അമേരിക്ക സ്വാഗതം ചെയ്യുന്നു. ഇന്ത്യയുമായി പ്രതിരോധ രംഗത്ത്  കൂടുതല്‍ ശക്തമായ സഹകരണത്തിനുള്ള സാധ്യതകള്‍ ആരായും. 
ഇന്ത്യയെയും ജപ്പാനെയും  ഓസ്ട്രേലിയയെയും ചേര്‍ത്തുള്ള ചതുര്‍ രാഷ്ട്ര  അച്ചുതണ്ടിനായി  അമേരിക്ക ശ്രമം ആരംഭിച്ചിരുന്നു. ഈ നീക്കത്തിന്  ആക്കം കൂട്ടുന്നതിന്‍റെ ഭാഗമായി  ദേശീയ സുരക്ഷാ നയത്തിലെ  എന്നാണ് വിലയിരുത്തുന്നത്.  പ്രതിരോധ രംഗത്തെ   ഏറ്റവും പ്രധാന പങ്കാളി എന്നാണ് നയത്തില്‍ ഇന്ത്യയെ വിശദീകരിക്കുന്നത് മേഖലയില്‍ ഇന്ത്യയുടെ  നയതന്ത്ര നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും  നയത്തില്‍ പറയുന്നു.