SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇരുട്ടില്‍മുങ്ങി അറ്റ്ലാന്‍റ വിമാനത്താവളം; ആയിരത്തോളം സര്‍വ്വീസുകള്‍ റദ്ദാക്കി
December 18, 2017, 8:33 pm
hari

ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളം
ദിവസേന വന്നുപോകുന്നത് ശരാശരി 2,50,000 പേര്‍, 2,500 ലേറെ വിമാനങ്ങള്‍ 
വാഷിംഗ്‌ടണ്‍:  ആയിരക്കണക്കിന് യാത്രക്കാരെ മണിക്കൂറുകളോളം ഇരുട്ടിലാക്കി അറ്റ്ലാന്‍റയിലെ ഹാര്‍ട്സ് ഫീല്‍ഡ് ജാക്സണ്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍  വൈദ്യുതി മുടങ്ങി.
ലോകത്തിലെ ഏറ്റവും തിരക്കേറിയ  വിമാനത്താവളമായ  ഇവിടെ ശരാശരി 2,50,000 യാത്രികരും  2,500 ലേറെ വിമാനങ്ങളുമാണ് ദിവസേന വന്നുപോകുന്നത് . 
11 മണിക്കൂറോളം വൈദ്യുതി മുടങ്ങിയത് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തങ്ങളെ വലിയ തോതില്‍ ബാധിച്ചു. ആയിരക്കണക്കിന് വിമാന സര്‍വ്വിസുകള്‍  റദ്ദാക്കിയതോടെ യാത്രികര്‍ വലഞ്ഞു.
ഞായറാഴ്ച   പ്രാദേശിക സമയം ഒരു മണിയോടെയാണ് വൈദ്യുതി ബന്ധം നിലച്ചത്.  ടെര്‍മിനലുകളിലും  വിമാനത്തിനുള്ളിലും മണിക്കൂറുകളോളം കാത്തിരുന്ന യാത്രികര്‍  വിമാനത്താവള അധികൃതര്‍ ശരിയായരിതിയില്‍ ആശയവിനിമയം നടത്തിയില്ലെന്ന് കുറ്റപ്പെടുത്തി. 
വൈദ്യുതിബന്ധം  പുനസ്ഥാപിച്ച  ശേഷം തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം ആറുമണിയോടെയാണ്  ആദ്യ വിമാനം സര്‍വിസ് നടത്തിയത്. 
ഭൂഗര്‍ഭ വൈദ്യുതസംവിധാനത്തില്‍ തീപ്പിടിത്തമുണ്ടായതാണ് വൈദ്യുതി നിലക്കാന്‍ കാരണമെന്ന്‍ വിമാനത്താവളത്തിലേക്ക് വൈദ്യുതിയെത്തിക്കുന്ന ജോര്‍ജിയ പവര്‍ പറഞ്ഞു. 
തീപ്പിടിത്തത്തിനുള്ള കാരണത്തെക്കുറിച്ച്അന്വേഷണം നടക്കുന്നതായി  അറ്റ്ലാന്‍റ മേയര്‍ അറിയിച്ചു.