![]() |
![]() |
|
'തോമസ് ഫയര്‍' പടരുന്നു : അമേരിക്കന്‍ നഗരങ്ങള്‍ ദുരിതത്തില്‍
December 18, 2017, 12:50 am
hari
കാലിഫോര്‍ണിയ : അമേരിക്കയുടെ ചരിത്രത്തില്‍ അടുത്തിടെയൊന്നുമുണ്ടാവാത്ത തരത്തില്‍ പടര്‍ന്ന കാട്ടുതീ കാലിഫോര്‍ണിയ അടക്കമുള്ള നഗരങ്ങളിലെ ജനജീവിതം താറുമാറാക്കി. വീശിയടിക്കുന്ന കാറ്റില്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു.
സന്റെബാര്ബറയിലെ കാടുകളിലാണ് ശനിയാഴ്ച മുതല്‍ കാട്ടുതീ പടര്‍ന്നത് . ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ അഗ്നിബാധ എന്നാണ് സന്റെബാര്ബറ കൌണ്ടി ഫയര്‍ വകുപ്പ് വിശേഷിപ്പിക്കുന്നത്. ആളിപ്പടരുന്ന തീ കാടിനടുത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചതാണ് കുഴപ്പമായത്. 800 ഓളം വീടുകള്‍ കത്തി നശിച്ചുവെന്നാണ് കണക്ക്. തീ പടരാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പിനെത്തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചത് വന്‍ദുരന്തം ഒഴിവാക്കി.
കാലിഫോര്‍ണിയയുടെ വടക്കന്‍ പ്രദേശങ്ങളെയാണ് കാട്ടുതീ ദുരിതത്തിലാക്കിയത്. ഫയര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തീ നിയന്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ആയിരം അഗ്നിശമന യുണിറ്റുകളും, 8.000 ഉദ്യോഗസ്ഥരും, 32 ഹെലികോപ്റ്ററുകളും പ്രവര്‍ത്തന നിരതമാണ്.
തോമസ് ഫയര്‍ എന്നു വിശേഷിപ്പിക്കുന്ന ഈ അഗ്നിബാധ ആരംഭിച്ചത്ഈ മാസം നാലിനാണ്. ഇതുവരെ രണ്ടു ലക്ഷത്തിലേറെ ഏക്കര്‍ പ്രദേശം അഗ്നിക്കിരയായി. കാടിന്റെ അതിരുകള്‍ കടന്ന് തീ വ്യാപിക്കുന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നു. ലോസ് ഏയ്ഞ്ചലസ് നഗരത്തിലേക്കും പുക പടരുന്നുണ്ട്. വെഞ്ചുറ കൌണ്ടിയില്‍ തീ നിയന്തിക്കാനുള്ള പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ഒരു അഗ്നിശമനസേനാ ഉദ്യോഗസ്ഥന് പൊള്ളലേറ്റ് മരിച്ചതായും റിപ്പോര്‍ട്ട്.
|
||
![]() |
![]() |