SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
യുഎഇയിലും ഒമാനിലും പെരുമഴ : വിമാനങ്ങള്‍ വൈകി
December 17, 2017, 10:13 pm
hari

യുഎഇയുടെ വടക്കന്‍ എമിറെറ്റുകളില്‍ ഇടിമിന്നലോടെ പെയ്ത  മഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി. ഫുജൈറയിലും കല്‍ബയിലും പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ വെള്ളം നിറഞ്ഞു.  വാഹനങ്ങള്‍ ഒഴുകിനടന്നു.  മലകളില്‍നിന്ന് പാറകഷണങ്ങള്‍ റോഡില്‍ വീണു ചിതറി ചിലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. പല മേഖലകളിലും വൈദ്യുതി മുടങ്ങി. 
ദുബായ്, അല്‍ഐന്‍,  ഷാര്‍ജ എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നു. ചിലയിടങ്ങളില്‍ ആലിപ്പഴവര്‍ഷവുമുണ്ടായി.  ദുബായില്‍ ഉച്ചയോടെയുണ്ടായ മഴ വാഹന ഗതാഗതത്തെ ബാധിച്ചു.  വടക്കന്‍ എമിറെറ്റുകളില്‍ ശക്തമായ കാറ്റുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ് .
മഴയും കാറ്റും ഇന്ത്യയിലേക്ക് ഉള്‍പ്പെടെയുള്ള വിമാന സര്‍വ്വീസുകളെയും  ബാധിച്ചു. ദുബായില്‍നിന്ന് ഇന്നലെ ഉച്ചയെക്ക് 12.10ന് ഡല്‍ഹിയിലേക്കും  12.20ന് മാംഗളൂരുവിലേക്കും പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും രാത്രി 9.05നു പോകേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനങ്ങളും വൈകി. 
ഒമാനില്‍ മസ്കത്തില്‍ ഉള്‍പ്പെടെ കനത്ത മഴ പെയ്തു. വെള്ളക്കെട്ടില്‍ വീണ് ഒരു ബാലന്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.  ഖത്തര്‍, ബഹ്റൈന്‍,  സൌദിഅറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്