SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മര്‍ഡോക്കിന്‍റെ 'ഫോക്സ്' ഡിസ്നി ഏറ്റെടുക്കുന്നു
December 17, 2017, 12:11 am
hari

ന്യൂയോര്‍ക്ക്: മാധ്യമ ഭിമനായ റുപര്‍ട്ട്മര്‍ഡോക്കിന്‍റെ  വിനോദ സാമ്രാജ്യമായ 'ഫോക്സ്'  ഡിസ്നി ഏറ്റെടുക്കുന്നു  അമേരിക്ക ആസ്ഥാനമായ സെഞ്ചുറി ഫോക്സെന്ന  പ്രശസ്തമായ വിനോദ മാധ്യമ സ്ഥാപനത്തെയാണ് വാള്‍ട്ട്ഡിസ്നി കമ്പനി ഏറ്റെടുക്കുന്നത്. 5,240 കോടി ഡോളറിനാണ് ഏറ്റെടുത്തിരിക്കുന്നത്. 
ഒന്നര വര്‍ഷം കൊണ്ടാകും കൈമാറ്റം പൂര്‍ണ്ണമാകുക. ഇതോടുകൂടി ഡിസ്നിയില്‍ 4.4 ശതമാനം ഓഹരി പങ്കാളിത്തം  മര്‍ഡോക്കിനു സ്വന്തമാകും.  ഫോക്സിന്‍റെ ചലച്ചിത്ര ടിവി സ്റ്റുഡിയോകള്‍, കേബിള്‍  വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടിവി ബിസിനസ്സുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍, നാഷണല്‍ ജ്യോഗ്രഫിക് തുടങ്ങിയവ ഡിസ്നിക്ക്  സ്വന്തമാകും. 
സ്റ്റാര്‍ ചാനല്‍ ശൃംഖലകള്‍ ഇതോടുകൂടി ഡിസ്നിയുടെ നിയന്ത്രണത്തിലാകും. ടിവി സ്റ്റേഷനുകളും ഫോക്സ് വാര്‍ത്താ ചാനലുകളും ഇടപാടിന് മുന്‍പ് പ്രത്യേക കമ്പനിയായി മാറ്റും.