SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അന്‍വറിന് പിന്തുണയില്ല: കാനം
December 16, 2017, 11:56 pm
hari

മലപ്പുറം:  അനധികൃത ഭൂമി സമ്പാദന കേസിലുള്‍പ്പെട്ട പി.വി അന്‍വര്‍ എംഎല്‍എയെ പിന്തുണയ്ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലപ്പുറത്ത്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ്‌ ചാണ്ടിക്കെതിരെ സ്വീകരിച്ച നിലപാട് തന്നെയാണ് അന്‍വറിന്‍റെ കാര്യത്തിലും സിപിഐക്കുള്ളത്. സാധാരണ പൌരനായാലും ജനപ്രതിനിധിയായാലും നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുക തന്നെ വേണം- കാനം പറഞ്ഞു.
അതിനിടെ പി.വി  അന്‍വറിന്‍റെ  ഉടമസ്ഥതയില്‍ മഞ്ചേരിയിലുള്ള  അമ്യുസ്മെന്റെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് മതിയായ രേഖകളില്ലാതെയാണെന്ന് വ്യക്തമായി. തെരഞ്ഞെടുപ്പ് സത്യവാങ്ങ്  മൂലത്തില്‍   അന്‍വര്‍ രേഖപ്പെടുത്തിയ 207 ഏക്കറോളം ഭൂമി റവന്യു വകുപ്പിന്‍റെ  രേഖകളില്‍  കാണാതായതാണ് മറ്റൊരു സംഭവം. ഈ തിരിമറിക്ക് കൂട്ടു നിന്നത് റവന്യു ഉദ്യോഗസ്ഥരാണെന്ന ആരോപണം ശക്തമാണ്. 
2011ല്‍ ഏറനാടും പിന്നീട് നിലമ്പൂരിലും മത്സരിച്ചപ്പോള്‍ സത്യവാങ്ങ്മൂലത്തില്‍ കാണിച്ചത് 207 ഏക്കറില്‍പ്പരം ഭൂമിയാണ്‌.  തൃക്കലങ്ങോട് വില്ലേജില്‍ മാത്രം 15 ഏക്കര്‍ ഭൂമിയുണ്ട്. എന്നാല്‍ ഇപ്പോള്‍ വില്ലേജിലെ രേഖ പ്രകാരം അവിടെ 1.70 ഏക്കര്‍ ഭൂമി മാത്രമേയുള്ളൂ.   പെരകമണ്ണ വില്ലേജില്‍ 74.75 സെന്റെ ഭൂമിയുടെ കണക്കാണുള്ളത്. രണ്ടു വില്ലേജുകളിലായി 2.44  ഏക്കര്‍ ഭൂമിയാണ്‌ ഇപ്പോള്‍ കാണുന്നത്. ബാക്കി ഭൂമി എവിടെപ്പോയെന്ന്‍ ഒരു രേഖയുമില്ല. ഭാര്യയുടെയും  മക്കളുടെയും പേരിലുള്ള 19 ഏക്കര്‍ ഭൂമിയുടെ സ്ഥാനത്ത് 52 സെന്റെ മാതമേ രേഖയിലുള്ളു.