SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം നാളെ തുടങ്ങും.
December 16, 2017, 8:46 pm
hari

കോഴിക്കോട്:  ദക്ഷിണ മേഖല വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തിന് നാളെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തുടക്കമാകും. 18ന് രാവിലെ പതിനൊന്നിന് ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും.
 ഉന്നത വിദ്യാകേന്ദ്രങ്ങളുടെ രൂപകല്‍പ്പനയില്‍ ഡിജിറ്റല്‍ വല്‍കരണത്തിന്‍റെ പങ്ക് എന്ന പ്രമേയത്തിലാണ് സമ്മേളനമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ്‌ ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി,  എന്നീ  വൈസ് ചാന്‍സലര്‍മാര്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിസ് ഭാരവാഹികള്‍ എന്നിവരും പങ്കെടുക്കും. 
19 ന് സര്‍വ്വകലാശാല  റാങ്കിനും അക്രഡിറ്റെഷനും എന്ന്‍ വിഷയത്തില്‍ പാനല്‍ ചര്‍ച്ചയില്‍ കര്‍ണാടക അക്കാ മഹാദേവി വനിതാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബിറ അധ്യക്ഷത വഹിക്കും. 

 
 

OTHER NEWS FROM THIS SECTION


more news