![]() |
![]() |
|
ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ഭഗവതിയുടെ തൃപ്പൂത്താറാട്ട് ഇന്ന്
December 16, 2017, 8:43 pm
hari
ചെങ്ങനൂര്‍ : ചെങ്ങനൂര്‍ ദേവി തൃപ്പൂത്തായി. മലയാളവര്‍ഷത്തെ രണ്ടാമത്തെ തൃപ്പൂത്താണിത്. ആറാട്ട് ഇന്ന് എട്ടിന് പമ്പാനദിയിലെ മിത്രപ്പുഴ കടവില്‍ നടക്കും. ആറാട്ടിനുശേഷം ദേവിയെ ഗജവീരന്മാരുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണങ്ങള്‍ക്കു ശേഷം ശ്രീകോവിലിലേക്ക് ആനയിക്കും.
ഇരുനടകളിലും കളഭാഭിഷേകവും വിശേഷാല്‍ പൂജകളും നടക്കും. ഭക്തര്‍ക്ക് പറയിടാനുള്ള സൌകര്യം ഉണ്ടാകും. ആറാട്ടുദിവസം മുതല്‍ 12 ദിവസത്തേക്ക് ക്ഷേത്രത്തിലെ വിശേഷാല്‍ വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താനുള്ള സൌകര്യം ഉണ്ടാകും. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് മോഹനര് മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ പി എസ് ശ്യാമള അറിയിച്ചു.
|
||
![]() |
![]() |