SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തങ്കയങ്കി ഘോഷയാത്ര 22ന് ആരംഭിക്കും
December 15, 2017, 10:05 pm
hari

ശബരിമല :  മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താന്‍ തങ്കയങ്കിയുമായുള്ള   ഘോഷയാത്രയെക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.  ഡിസംബര്‍ 22ന് ആറന്മുള പാര്‍ഥസാരഥി  ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര തുടങ്ങും.  ദേവസ്വംബോര്‍ഡിന്‍റെ പുതിയ പെട്ടിയിലാണ്  ഇത്തവണ തങ്കയങ്കി കൊണ്ടു വരുന്നത്.  പുതിയ  പെട്ടി ഉപയോഗിക്കാന്‍  അനുമതി വരുന്ന ബോര്‍ഡ്‌  യോഗത്തിന്‍റെ  പരിഗണനയിലെത്തുമെന്ന്കരുതുന്നു. രാവിലെ അഞ്ചുമണിക്ക് ആറന്മുള പാര്‍ഥസാരഥി  ക്ഷേത്രത്തില്‍ തങ്കയങ്കി ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന്‍ ഏഴുമണിക്ക് അയ്യപ്പ ഭക്തരുടെ ശരണംവിളിയുടെ അകമ്പടിയോടെ  ഘോഷയാത്ര പുറപ്പെടും.  ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പതമുമാര്‍ ഉള്‍പ്പെടെയുള്ള  ബോര്‍ഡംഗങ്ങള്‍, വീണ ജോര്‍ജ് എം എല്‍. എ , ദേവസ്വം കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍  ആര്‍ ഗിരിജ,  ജില്ല പോലീസ് മേധാവി, ദേവസ്വംബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഘോഷയാത്രയെ അനുഗമിക്കും. ഘോഷയാത്ര 25ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും. അവിടെ നിന്ന് സ്വീകരിച്ച് വൈകിട്ട് സന്നിധാനത്ത് എത്തിക്കും. തുടര്‍ന്ന്‍ ദീപാരാധന നടക്കും.  26ന് മണ്ഡലപൂജയ്ക്ക് ചാര്‍ത്തുന്നത്തിനാണ് തങ്കയങ്കി ആറന്മുളയില്‍നിന്ന് എത്തിക്കുന്നത്.  തങ്കയങ്കിയുടെ പൊന്‍പ്രഭയില്‍ തേജോമയനായ അയ്യപ്പനെ ദര്‍ശിക്കാന്‍ ഭക്തസഹസ്രങ്ങളാണ് അയ്യപ്പ സന്നിധിയില്‍ എത്തുക.  22ന്  ഏഴ്മണിക്ക് നിന്ന് പുറപ്പെടുന്ന ഘോഷയാത്ര അന്ന്  കോഴഞ്ചേരി ഡൌണ്‍ വഴി ഇലന്തൂര്‍, മെഴുവേലി, ഇലവന്തിട്ട, പ്രക്കാനം വഴി ഓമല്ലൂരില്‍ എത്തുക. 23ന്  രാവിലെ  എട്ട്മണിക്ക് ഓമല്ലൂരില്‍  നിന്ന് പുറപ്പെട്ട് പത്തനംതിട്ട, മൈലപ്ര, കുമ്പഴ, വെട്ടൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെ കോന്നിയില്‍ സമാപിക്കും. 24 ന് 7.30ന്  കോന്നിയില്‍ നിന്നാരംഭിച്ച് ചിറ്റൂര്‍, മലയാലപ്പുഴ.  വടശ്ശേരിക്കര വഴി പെരുനാട്‌  ശാസ്താക്ഷേത്രത്തില്‍ സമാപിക്കും. പിറ്റേന്ന് 25ന് രാവിലെ യാത്ര  പുറപ്പെട്ട് നിലയെക്ക്ല്‍ , ളാഹ, ചാലക്കയം വഴി ഉച്ചയ്ക്കാണ് പമ്പയിലെത്തുക.