SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചെങ്ങന്നൂര്‍ദേവി തൃപ്പൂത്തായി, ആറാട്ട് ഞായറാഴ്ച
December 14, 2017, 8:49 pm
hari

ചെങ്ങന്നൂര്‍:  ചെങ്ങന്നൂര്‍ദേവി  തൃപ്പൂത്തായി. മലയാള വര്‍ഷത്തെ രണ്ടാമത്തെ തൃപ്പൂത്താണിത്.  ആറാട്ട് ഞായറാഴ്ച എട്ടിന് പമ്പാനദിയിലെ  മിത്രപ്പുഴ കടവില്‍  നടക്കും.
ആറാട്ടിനു ശേഷം ദേവിയെ ഗജവീരന്മാരുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണങ്ങള്‍ക്കുശേഷം ശ്രീകോവിലിലേക്ക് ആനയിക്കും. ഇരുനടകളിലും കളഭാഭിഷേകവും  വിശേഷാല്‍പൂജകളും നടക്കും.
ഭക്തര്‍ക്ക് പറയിടാനുള്ള സൌകര്യവും ഉണ്ടാകും. ആറാട്ടു ദിവസം മുതല്‍ 12 ദിവസത്തേക്ക് ക്ഷേത്രത്തിലെ വിശേഷാല്‍ വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താനുള്ള  സൌകര്യം ഉണ്ടാകും.  
ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് മോഹനര് മുഖ്യ വഹിക്കുമെന്ന് ദേവസ്വം കാര്‍മികത്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ പി എസ് ശ്യാമള അറിയിച്ചു.

 
 

OTHER NEWS FROM THIS SECTION


more news