SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മഹാരാഷ്ട്രയില്‍ കനത്ത മഴ
December 5, 2017, 9:51 pm
hari

മുംബയ്: തമിഴ്നാട്ടിലും കേരളത്തിലും ലക്ഷ്യദീപിലും നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും ഗുജറാത്തിലും എത്തി.  ശക്തി കാര്യമായി കുറഞ്ഞിട്ടില്ല.
ഓഖി ആഞ്ഞുവീശിയത്തിനെത്തുടര്‍ന്ന് മഹാരാഷ്ട്രയ്ക്കടുത്ത് അറബിക്കടലില്‍ അഞ്ചര മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളാണ് അടിച്ചു കയറിയത്.  ഇന്നും ഭീമന്‍ തിരമാലകളുണ്ടാകുമെന്ന് സൂചന. കൂറ്റന്‍ തിരമാലകള്‍ കടലോരം കടന്നു വഴികളിലേക്ക്‌ കുതിക്കുമെന്നും ആശങ്ക.  ശക്തമായ കാറ്റും മഴയും രണ്ടു ദിവസം കൂടി തുടരും.
കടലോരങ്ങളില്‍ താമസിക്കുന്നവരോട് തീരം വിട്ട് മാറാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.  മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ ഇന്നലെ കനത്ത മഴ പെയ്തു. മുംബയ് - പൂന എക്സ്പ്രസ് ഹൈവേയില്‍ ആലിപ്പഴ വര്‍ഷമുണ്ടായി.  പോല്‍ഗഡ,  താനെ, റായ്ഗഡി  രത്നഗിരി, സിന്ധുദുര്‍ഗ്ഗ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കി.  മത്സ്യ ബന്ധനത്തിന് കടലില്‍  പോകുന്നതിനും വിലക്കി.  കാറ്റും മഴയും ആപത്തു  വിതച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വിപുലമായ മുന്‍കരുതലുകലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കയ്യ് കൊണ്ടിട്ടുള്ളത്‌.