SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സംസ്ഥാന മന്ത്രിമാര്‍ കടപ്പുറത്ത് കടക്കരുതെന്ന്‍ ജനം
December 4, 2017, 10:56 pm
hari

പൂന്തുറ:  കടപ്പുറം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിലോന്നാണ് ഇന്നലെ മന്തിമാരായ കടകംപ്പള്ളി സുരേന്ദ്രന്‍, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ക്ക്ഇന്നലെ നേരിടേണ്ടി വന്നത്. പ്രതിരോധ മന്ത്രി  നിര്‍മ്മല സീതാരാമനൊപ്പം പൂന്തുറയിലെത്തിയ സംസ്ഥാന മന്ത്രിമാര്‍ കടപ്പുറത്തേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.   പ്രതിരോധ മന്ത്രി ക്കൊപ്പം ജനങ്ങളെ  കാണാനെത്തിയ സംസ്ഥാന മന്ത്രിമാരെ കണ്ട് ജനങ്ങള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. മന്തിമാര്‍ ഉടന്‍ തന്നെ മടങ്ങണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി.  മേഴ്സിക്കുട്ടിയമ്മക്കെതിരെയായിരുന്നു രോഷം മുഴുവന്‍.  തിരുവനന്തപുരത്തെ മത്സ്യ തൊഴിലാളികളെ ആക്ഷേപിച്ച മേഴ്സിക്കുട്ടിയമ്മ ശവം തിന്നാനാണോ വന്നത് എന്നതുള്‍പ്പെടെ ശക്തമായ ഭാഷയിലായിരുന്നു പ്രതിഷേധം. തിരുവനന്തപുരത്തെ സ്ത്രീകള്‍ കരയുന്നതില്‍ കാര്യമൊന്നുമില്ലെന്നും അനാവശ്യമായി കരയുന്നവരാണ് എന്നുമുള്ളമന്ത്രിമാരുടെ ചാനല്‍ ചര്‍ച്ചയിലെ പരമാര്‍ശമാണ് രോഷം   ശക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത്രയും വലിയ പ്രശ്നമുണ്ടായിട്ടും ഇവിടെ മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല എന്നാരോപിച്ചാന്നു പ്രതിഷേധം.
പോലീസും പള്ളിവികാരിയും പലതവണ ശ്രമിച്ചിട്ടും പ്രതിഷേധക്കാര്‍ അടങ്ങിയില്ല. തുടര്‍ന്നു  നിര്‍മ്മല സീതാരാമന്‍ തന്നെ മൈക്ക് കയ്യില്‍ എടുത്ത് ജനങ്ങളെ അനുനയിപ്പിക്കാനിറങ്ങി; കേന്ദ്ര മന്ത്രി തമിഴില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ജനം ശാന്തരായി.  നിര്‍മ്മല സീതാരാമനെ കേട്ടിരുന്ന ജനം സംസ്ഥാന മന്ത്രിമാരായ കടകംപ്പള്ളി സുരേന്ദ്രന്‍, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരെ സംസാരിക്കാന്‍ അനുവദിച്ചില്ല.
കേന്ദ്ര മന്ത്രി  പോയശേഷം പൂന്തുറയിലെത്തിയ മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്ചുതാനന്ദനും ഉമ്മന്‍ചാണ്ടിയും തീരത്തെത്തിയപ്പോഴും എതിര്‍പ്പുണ്ടായില്ല.