SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നിലവിളി അടങ്ങാതെ തീരം എട്ട് മരണം കൂടി ; 126 പേരെ കാണാനില്ല
December 3, 2017, 12:02 am
hari

തിരുവനന്തപുരം : ഓഖി ചുഴലികാറ്റ് കേരള തീരം വിട്ട് മൂന്ന്‍ദിവസം കഴിഞ്ഞിട്ടും തീരദേശത്തെ നിലവിളി അടങ്ങിയിട്ടില്ല. കാണാതായ ഉറ്റവര്‍ക്ക് വേണ്ടി അമ്മമാരും കുഞ്ഞുങ്ങളും കാത്തിരിപ്പ് തുടരുന്നു.  ഇന്നലെ മാത്രം എട്ട് മൃതദേഹങ്ങള്‍കരക്കെത്തിച്ചു. ഇതോടെ മരണം പതിനഞ്ച്‌ആയി. ആറ് മൃതദേഹങ്ങള്‍വിഴിഞ്ഞത്ത് നിന്നുള്ള മത്സ്യ തൊഴിലാളികളാണ് കരക്കെതിച്ചത്.
  കേരള തീരത്തുനിന്ന് കടലില്‍പോയ നൂറ്റിഇരുപത്തിയാറിലധികം മത്സ്യ തൊഴിലാളികള്‍കടലില്‍ കുടുങ്ങികിടക്കുന്നുവെന്നാണ്ണ്‍സര്‍ക്കാര്‍കണക്ക്.സൈന്യവും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍തുടരുന്നു. തമിഴ് നാട്ടില്‍നിന്നുള്ള ദുരന്തനിവാരണ സേനയും പങ്കുചെരുന്നുണ്ട്. ഇതുവരെ  417  പേരെ കരയിലെത്തിച്ചുവെന്ന്   സര്‍ക്കാര്‍അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് മാത്രം 120 പേരെയാണ് ഇനിയും കണ്ടെതാനുള്ളത്. ആലപ്പുഴയില്‍നിന്ന് അഞ്ചും കാസര്‍ഗോഡ്‌നിന്നും ഒരാളയൂം കാണാതായിട്ടുണ്ട്. 
തിരച്ചില്‍ഊര്‍ജിതമാല്ലെന്നു ആരോപിച്ച്‌തിരുവനന്തപുരം, തുമ്പ, ചെറിയതുറ, കഴക്കൂട്ടം എന്നിവിടങ്ങളില്‍നാട്ടുകാര്‍റോഡുപരോധിച്ചു. പരികേറ്റ് ആശുപത്രിയില്‍കഴിയുന്നവരെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍സന്ദര്‍ശിച്ചു.
കോസ്റ്റ് ഗാര്‍ഡ് വെസ്റ്റേണ്‍സീ ബോര്‍ഡ്‌ അടീഷണല്‍ഡയറക്‌ടര്‍ ജെനറല്‍ കെ. നടരാജന്‍  മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. സ്ഥിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്ന് തിരുവനന്തപുരത്ത്  എത്തും.  മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും.