SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സത്യസായി ജയന്തി ആഘോഷം
November 20, 2017, 10:13 pm
hari

സത്യസായി ജയന്തി ആഘോഷം

ബംഗളുരു: സത്യസായിബാബയുടെ 92-ആം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുട്ടപർത്തി പ്രശാന്തി നിലയതിൽ നടന്ന അന്താരഷ്ട്ര വേദ സമ്മേളനത്തിന് ആയിരങ്ങളെത്തി. രാവിലെ ആരംഭിച്ച വേദപാരയണത്തിൽ പതിനേഴായിരം പേർ പങ്കാളികളായി. ഇതിന്റെ ഭാഗമായി നടന്ന സർവ്വമത സമന്വയ സമ്മേളനത്തിൽ വിവിധ നേതാക്കൾ പങ്കെടുത്തു.

ആന്ധ്ര ഗവർൺർ ഇ എസ് എൽ നരസിംഹൻ മുഖ്യാതിഥിയായിരുന്നു രണ്ടു ദിവസം നീളുന്ന വേദ സമ്മേളനം അദ്ദേഹം ഉത്ഘാട്നം ചെയ്തു. വസുദേവ കുടുംബകമെന്ന സന്ദേശമുയർത്തി റാലിയുമുണ്ടായി. സത്യസയി ഓർഗനൈസേഷനാണ് റാലി സംഘടിപ്പിച്ചത്.

22- ന് രാവിലെപത്തിന് : സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിങ് ബിരുദദാനച്ചടങ്ങ് നടക്കും വൈകിട്ട് നടക്കുന്ന ചടങ്ങിൽ സത്യസയി ആർക്കേവ് ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു ഉത്ഘാട്നം ചെയ്യും.  സത്യസായിബാബയുടെ ജയന്തി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ 23-ന്  നട്ക്കും. 24-ന് സംഗീതാർച്ചനയോടെ  ജയന്തി ആഘോഷങ്ങൾ സമാപിക്കും.