SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഗ്യാസ് സിലിണ്ടര്‍ സബ്സിഡി നിരക്കില്‍ നല്‍കാന്‍ ഉത്തരവ്
January 9, 2013, 2:14 am

കൊച്ചി: സബ്സിഡി നിരക്കില്‍ ഉപഭോക്താവിനു സിലിണ്ടര്‍ നല്‍കാന്‍ ജില്ലാ ഉപഭോക്തൃഫോറത്തിന്റെ ഇടക്കാല ഉത്തരവ്. സബ്സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ നല്‍കാനുളള കാലവധി കഴിയും മുന്‍പ് സിലിണ്ടറിന് ഏജന്‍സിക്കാര്‍ 913 രൂപ ആവശ്യപ്പെടുന്ന ഹര്‍ജി തീര്‍പ്പാക്കുംവരെയാണിത്. അഡ്വ. മനു വില്‍സണ്‍ മുഖേന കലൂര്‍ തെറ്റയില്‍ വീട്ടില്‍ ബെന്നി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബന്ധപ്പെട്ട ഏജന്‍സിയോട് സബ്സിഡി നിരക്കില്‍ ഹര്‍ജിക്കാരനു സിലിണ്ടര്‍ നല്‍കാന്‍ ഉത്തരവ്. ഉപഭോക്താവിന്റെ വീട്ടുപടിക്കലെത്തുമ്പോള്‍ സിലിണ്ടര്‍ തൂക്കി നോക്കി അളവു തിട്ടപ്പെടുത്തി നല്‍കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കുക, സിലിണ്ടറുകളുടെ വിതരണം കൃത്യമായി ഉപഭോക്താവ് കൈവശം സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററില്‍ വിതരണം രേഖപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിട്ടുണ്ട്.