SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
രാഷ്ട്രപതി ഇന്ന് കൊച്ചയില്‍
January 9, 2013, 2:13 am

കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ്മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന രാഷ്ട്രപതി പ്രവാസി ഭാരതീയ സമ്മാന്‍ വിതരണവും നിര്‍വഹിച്ച ശേഷം  ഇന്നുതന്നെ ഡല്‍ഹിക്കു മടങ്ങും. വൈകീട്ട് 4.45നു വായുസേനയുടെ പ്രത്യേക വിമാനത്തില്‍ വില്ലിങ്ടണ്‍ ഐലന്‍ഡിലെ നാവികസേന വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന അദ്ദേഹം നേരിട്ടു സമ്മേളന വേദിയിവലെത്തും. വൈകിട്ട് അഞ്ചിനാണു രാഷ്ട്രപതിയുടെ പ്രസംഗം. വൈകിട്ട് 6.15നു രാഷ്ട്രപതിയും സംഘവും നാവികസേനാ വിമാനത്താവളത്തില്‍ തിരിച്ചെത്തി ഡല്‍ഹിക്കു മടങ്ങും. മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 27 അംഗ സംഘമാണു രാഷ്ട്രപതിയെ അനുഗമിക്കുന്നത്.