![]() |
![]() |
|
മാസത്തിലൊരിക്കല്‍ ഒന്‍പതു മുതല്‍ നാലുവരെ വൈദ്യുതി നിയന്ത്രണം
January 9, 2013, 2:11 am
തിരുവനന്തപുരം: സംസ്ഥാനത്തെ സബ്സ്റ്റേഷനുകള്‍ മാസത്തിലൊരിക്കല്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടു നാലു വരെ അടച്ചിടാന്‍ നിര്‍ദേശം. സബ്സ്റ്റേഷന് പരിധിയിലുളള ഒരു സ്ഥാപനങ്ങളിലും ഈ സമയം മുഴുവന്‍ വൈദ്യുതി ഉണ്ടാകില്ല. മറ്റ് 11കെവി ലൈനുകളില്‍നിന്ന് പകരം വൈദ്യുതി നല്‍കരുതെന്നും കെഎസ്ഇബി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി മുതല്‍ മേയ് വരെ നടപ്പാക്കാനാണ് ഇപ്പോള്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ക്ഷാമം വരുമ്പോള്‍ ഏര്‍പ്പെടുത്തുന്ന പവര്‍ ഹോളിഡേയുടെ മാതൃകയിലാണ് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ പവര്‍ ഹോളിഡേ ഇല്ലാത്ത ഏക വൈദ്യുത സംസ്ഥാനം കേരളമായിരുന്നു. വൈദ്യുതി നിരക്ക് കൂട്ടിയിട്ടും ലോഡ് ഷെഡ്ഡിങ് ഉള്‍പ്പെടെയുളള മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു പുതിയ നീക്കം. എന്നാല്‍ ഇത് പവര്‍ ഹോളിഡേ അല്ലെന്നും വാര്‍ഷിക അറ്റകുറ്റപണികള്‍ക്കാണ് സബ്സ്റ്റേഷന് അടച്ചിടുന്നതെന്നും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പ്രതികരിച്ചു. ചിലര്‍ അതിനെ പവര്‍ഹോളിഡേ എന്ന ഓമനപ്പേരിട്ടു വിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
||
![]() |
![]() |