SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കൊച്ചിന്‍ മെട്രോയ്ക്ക് പച്ചക്കൊടി
January 9, 2013, 2:10 am

കൊച്ചി: ഡല്‍ഹിമെട്രോ റയില്‍ കോര്‍പറേഷന് കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ നിര്‍മ്മാണചുമതല പൂര്‍ണമായി നല്‍കാന്‍ കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവെന്ന നിലയില്‍ ഇ. ശ്രീധരനു പദ്ധതിയുടെ നിര്‍മ്മാണ മേല്‍നോട്ടച്ചുമതലയുണ്ടാവുമെന്നു യോഗ തീരുമാനങ്ങള്‍ വീശദികരിച്ച് കമല്‍നാഥ് പറഞ്ഞു. ഇതോടെ കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മ്മാണം സംബന്ധിച്ചുണ്ടായ അനിശ്ചിതത്വം നീങ്ങി. നിര്‍മ്മാണച്ചുമതലയും ടെന്‍ഡര്‍ ക്ഷണിക്കലും ഡിഎംആര്‍ഡിയുടെ ചുമതലയാണെങ്കിലും പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക മേല്‍നോട്ടം കൊച്ചിമെട്രോ റയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) ആയിരിക്കും. മെട്രോ നിര്‍മ്മാണത്തിലും തുടര്‍ നടത്തിപ്പിലും സ്വന്തം നിലയില്‍ മികവ് ആര്‍ജിക്കാന്‍ ഡിഎംആര്‍സി, കെഎംആര്‍എല്ലിനെ സഹായിക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി. കൊച്ചി മെട്രോയുടെ നിലവാരവും സുരക്ഷിതത്വവും പ്രവര്‍ത്തനമികവും ഡിഎംആര്‍സി ഉറപ്പുവരുത്തണമെന്ന വ്യവസ്ഥയോട് രണ്ട് ഏജന്‍സികളും നിര്‍മ്മാണക്കരാര്‍ ഒപ്പുവയ്ക്കും. നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും കെഎംആര്‍എല്ലിന്റെ മേല്‍നോട്ടം ഉണ്ടാകും. കെഎംആര്‍എല്ലിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ പദ്ധതിയുടെ അലൈമെന്റ് ഉള്‍പ്പെടെയുളള സാങ്കേതിക ഘടങ്ങളില്‍ മാറ്റം വരുത്തുവാന്‍ ഡിഎംആര്‍സിക്ക് അനുവാദമുളളൂ. പദ്ധതി നിര്‍വഹണത്തിനുളള ഡിഎംആര്‍സി ഫീസ് രണ്ട് ഏജന്‍സികളും തമ്മില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കമല്‍നാഥ് പറഞ്ഞു.