SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും ഭൂചലനം
January 9, 2013, 2:03 am

കൊല്‍ക്കത്ത: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മണിപ്പൂര്‍, അസം എന്നിവിടങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമാണെന്ന് കാലവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അതിനിടെ മഹാരാഷ്ട്ര- ഗോവ അതിര്‍ത്തിലും ഇന്നു രാവിലെ നാലുമണിയോടെ ഭൂചലനമുണ്ടായി. ഇവിടെ റിക്ടര്‍ സ്കെയിലില്‍ 2.9 ആണ് തോത് രേഖപ്പെടുത്തിയത്. നാശ നഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.