SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കെഎസ്ആര്‍ടിസിയിലെ സമരം സിഐടിയു പിന്‍വലിച്ചു
January 9, 2013, 2:03 am

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സിഐടിയു പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിക്കുന്നതെന്ന് സിഐടിയു നേതാക്കള്‍ അറിയിച്ചു. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ ജോലിക്ക് ഹാജരായി തുടങ്ങി. ഉച്ചയോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകും. സമരം വിജയിച്ചെന്ന് അവകാശപ്പെട്ട് തിരുവനന്തപുരത്ത് സിഐടിയു ആഹ്ളാദപ്രകടനവും നടത്തി. ഇന്നലെ പണിമുടക്കിയ പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് സിഐടിയു അര്‍ധരാത്രിമുതല്‍ സമരം തുടങ്ങിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ ഇടതുപക്ഷ സംഘടനകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇന്നലെ ഐഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സൂചനപണിമുടക്ക് നടത്തിയത്.

 
 

OTHER NEWS FROM THIS SECTION


more news