SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ബഹുസ്വരതയുടെ പ്രതിഫലനമായി യുഎസ്സ് പാര്‍ലമെന്റ്
January 9, 2013, 2:00 am

വാഷിങ്ടണ്‍: ആദ്യ ഹിന്ദുമത വിശ്വസി കൂടി അംഗമായതോടെ യുഎസ് പാര്‍ലമെന്റ് (കോണ്‍ഗ്രസ്സ്)് പൊതുസമൂഹത്തിന്റെ ബഹുസ്വരത പ്രതിഫലിപ്പിക്കുന്നതായി. ക്രിസ്തുമത വിശ്വാസികള്‍ക്കു പുറമെ ഹിന്ദു, മുസ്ലീം, ബുദ്ധ,ജൂത വിശ്വാസികളും നിരീശ്വരവാദികളും ഇപ്പോള്‍ യുഎസ് കോണ്‍ഗ്രസ്സില്‍ അംഗങ്ങളാണ്. യുഎസ് കോണ്‍ഗ്രസ്സിനു രണ്ടു സഭകളാണുളളത്- സെനറ്റും, ജനപ്രതിനിധിസഭയും. രണ്ടിലുമായി ഇപ്പോള്‍ 533 അംഗങ്ങളുണ്ട്. ഇതില്‍ ഏറ്റവുമധികം അംഗബലം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിനു തന്നെ -299പേര്‍ (56%) പക്ഷെ അര നൂറ്റാണ്ട് മുന്‍പ് കോണ്‍ഗ്രസ്സില്‍ പ്രൊട്ടസ്റ്റന്റുകാര്‍ക്ക് ഉണ്ടായിരുന്ന വന്‍ ഭൂരിപക്ഷം (75ശതമാനത്തോളം) ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കോണ്‍ഗ്രസ്സില്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന് 307 പേരുണ്ടായിരുന്നു. കത്തോലിക്ക വിശ്വാസികളാണ് രണ്ടാം സ്ഥാനത്തുളളത്-163(306%). കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏഴു സീറ്റ് അധികം. 33 അംഗങ്ങളുമായി (6.2%) ജൂതമതവിശ്വാസികള്‍ മൂന്നാം സ്ഥാനത്തും 15 അംഗങ്ങളുമായി (2.8%) മോര്‍മണ്‍ വിഭാഗം നാലം സ്ഥാനത്തും അഞ്ച് അംഗങ്ങളുമായി (0.9%) ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ അഞ്ചാം സ്ഥാനത്തുമാണ്. അമേരിക്കന്‍ വോട്ടര്‍മാരില്‍ 48% പ്രൊട്ടസ്റ്റന്റുകാരും 22%കത്തോലിക്കരും രണ്ടു ശതമാനം വീതം ജൂത, മോര്‍മണ്‍ വിശ്വാസികളും ഒരു ശതമാനം വീതം ഓര്‍ത്തഡോക്സ്, ഇസ് ലാം, ബുദ്ധവിശ്വാസികളും അര ശതമാനം ഹിന്ദുക്കളുമാണ്. ജൂത വിശ്വാസികളായ അംഗങ്ങളുടെ എണ്ണത്തില്‍ ഇത്തവണ ആറുപേരുടെ കുറവുണ്ടായി. ഹവായില്‍ നിന്നു ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട തുള്‍സി ഗബാര്‍ഡ് ആണ് യുഎസ് കോണ്‍ഗ്രസ്സില്‍ എത്തുന്ന ആദ്യ ഹിന്ദു. ഭഗവത്ഗീതയില്‍ തൊട്ടാണ് തുള്‍സി സത്യപ്രതിജ്ഞ ചെയ്തത്. മിനസോട്ടയില്‍ നിന്ന് 2006 തിരഞ്ഞെടുക്കപ്പെട്ട കീത്ത് എലിസണ്‍ ആണ് കോണ്‍ഗ്രസ്സിലെ ആദ്യ മുസ്ലീം. ഇന്ത്യാനയില്‍ നിന്നുളള ആന്‍ഡ്രെകാഴ്സണ്‍ ആണു രണ്ടാമന്‍, ഇരുവരും ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മാസികെ, ഹിരാനോ, ഹാങ്ക് ജോണ്‍സണ്‍ എന്നിവരാണ് കോണ്‍ഗ്രസ്സിലെ ആദ്യ ബുദ്ധമത വിശ്വാസികള്‍. 2010ല്‍ കോളീന്‍ ഹനാബുസ എന്ന ബുദ്ധമത വിശ്വാസികൂടി സഭയിലെത്തി. ഇത്തവണ ഹനാബുസയും ജോണ്‍സണും സഭയിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹിരാനോ, സെനറ്റിലെ ആദ്യ ബുദ്ധമത വിശ്വാസിയെന്ന ചരിത്രമെഴുതി.