SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എന്‍ഡോസള്‍ഫാന്‍ അന്തിമ വാദം ഫെബ്രുവരി 19ന്
January 9, 2013, 1:59 am

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ കേസില്‍ ഫെബ്രുവരി 19നു സുപ്രീംകോടതി അന്തിമ വാദം കേള്‍ക്കും. എന്‍ഡോസള്‍ഫാന്‍ നിരോധനത്തെക്കുറിച്ചു അഭിപ്രായം അറിയിക്കാത്ത സംസ്ഥാനങ്ങളോട് നിലപാടറിയിക്കാന്‍ ചീഫ് ജസ്റ്റിസ് അല്‍ത്താമസ് കബീറിന്റെ അധ്യക്ഷതയിലുളള ബെഞ്ച് നിര്‍ദേശിച്ചു. കേന്ദ്ര മലീനികരണ നിയന്ത്രണ ബോര്‍ഡും അഭിപ്രായം അറിയിക്കണം. ഇടക്കാല ഉത്തരവിനു പിന്നാലെ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടു നിര്‍മ്മാണ കമ്പനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കീടാനാശിനിയുടെ ഉല്‍പാദനവും വിതരണവും ഉപയോഗവും നിരോധിക്കണമെന്നതായിരുന്നു ഇടക്കാല ഉത്തരവ്. ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഇത്. ഉത്തരവു സ്ഥിരപ്പെടുത്തി നിരോധനം പൂര്‍ണമായി നടപ്പാക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. കെട്ടികിടക്കുന്ന കീടാനാശിനി വിറ്റഴിക്കാന്‍ അനുവദിക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റുമുണ്ടായ സാഹചര്യത്തില്‍ മുഖ്യ ഹര്‍ജിയിലെ വിശദാംശങ്ങള്‍ വീണ്ടും കേള്‍ക്കാന്‍ കോടതി താല്‍പര്യം പ്രകടിപ്പിച്ചു. ജസ്റ്റിസ് സ്വതന്തര്‍കുമാറിന്റെ ബെഞ്ചാണ് ഇതുവരെ വാദം കേട്ടിരുന്നത്. അദ്ദേഹം വിരമിച്ചതോടെ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലെത്തുകയായിരുന്നു.

 
 

OTHER NEWS FROM THIS SECTION


more news