SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സ്വകാര്യ- പൊതുപങ്കാളിത്തം വ്യാപകമാക്കും
January 8, 2013, 3:18 am

കൊച്ചി: സാമ്പത്തിക വളര്‍ച്ചയുടെ ആക്കം കൂട്ടാന്‍ പരിഷ്കരണ നടപടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. സാമ്പത്തിക രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് സ്വകാര്യ-പൊതുപങ്കാളിത്ത മാതൃക വ്യാപിപ്പിക്കും. രാജ്യത്തിന്റെ സമഗ്രവികസനം കൂടി ലക്ഷ്യമിട്ടാണ് സബ്സിഡിക്കു പകരം പണം പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. സാമ്പത്തിക തിരിച്ചടികള്‍ നേരിടാന്‍ ശക്തമായ നടപടി ആവശ്യമാണ്. പ്രവാസികളുടെ യാത്രാ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. പ്രവാസി സുരക്ഷയ്ക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യും. പ്രവാസികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നാമത് പ്രവാസി ഭാരതീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വെല്ലുവിളികള്‍ ഇന്ത്യ അതിജീവിക്കും. സാമ്പത്തിക പരിക്ഷ്കരണ നടപടികളും പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെയും വികസന ഇടപെടലിലൂടയും പ്രതിസന്ധി മറികടക്കാന്‍ കഴിയും. രണ്ടു ദശകത്തോളം സാമ്പത്തിക രംഗം വളര്‍ന്നിട്ടും ദാരിദ്യ്രം ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ തുടരുകയാണ്. വിദേശ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ ഇടപെടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഗള്‍ഫിലേക്കും മറ്റുമുളള വിമാനങ്ങള്‍ തുടരെ റദ്ദാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസംഗത്തില്‍ സൂചിപ്പിച്ചു. എയര്‍ കേരള നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യാപകമാക്കുന്നത്. ഇതിനായി നിയമങ്ങളില്‍ ചില ഇളവ് ഉണ്ടാകുമെന്ന് കേരളം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.