SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
രണ്ടാംഘട്ട സ്പെക്ട്രം ലേലം മാര്‍ച്ച് 11-ന്
January 8, 2013, 3:13 am

ന്യൂഡല്‍ഹി: രണ്ടാംഘട്ട സ്പെക്ട്രം ലേലം മാര്‍ച്ച്-11ന് നടത്താന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. ഇതുസംബന്ധിച്ച അന്തിമതീരുമാനം മന്ത്രിസഭയെടുക്കും. സി.ഡി.എം.എ സ്പെക്ട്രത്തിന്റെ കുറഞ്ഞ ലേലത്തുകയില്‍ 50 ശതമാനം കുറയ്ക്കാനും ധനമന്ത്രി പി.ചിദംബരം തലവനായുളള മന്ത്രി സഭാ ഉപസമിതി ശുപാര്‍ശ ചെയ്തു. കഴിഞ്ഞകൊല്ലം നടന്ന ആദ്യ ഘട്ടത്തില്‍ വിറ്റുപോകാത്ത സ്പെക്ട്രവും 900 മെഗാഹെര്‍ട്ടസ് സ്പെക്ട്രവുമാണ് മാര്‍ച്ചില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്. ഇതോടൊപ്പമാണ് സി.ഡി.എം.എയ്ക്ക് ആവശ്യമായ 800 മെഗാഹെര്‍ട്ടസ് സ്പെക്ട്രവും ലേലത്തിന് വെയ്ക്കുക. ആദ്യഘട്ടത്തില്‍ പൂര്‍ണമായി വിറ്റുപോകാത്ത 1800 മെഗാഹെര്‍ട്ടസ് സ്പെക്ട്രത്തിന്റെ കുറഞ്ഞ ലേലത്തുക 30 ശതമാനം കുറച്ചാണ് വില്‍ക്കുന്നത്. 14000 കോടി രൂപയായിരുന്നു രാജ്യത്താകമാനമുളള സര്‍വീസിന് കുറഞ്ഞ തുകയായി ആദ്യഘട്ടത്തില്‍ നിജപ്പെടുത്തിയത്. സി.ഡി.എം.എയുടെ ലേലത്തുക കുറയ്ക്കാനുളള നിര്‍ദേശത്തില്‍ അന്തിമ തീരുമാനം മന്ത്രിസഭയുടേതായിരിക്കും. 2008ല്‍ വിറ്റതിനെക്കാള്‍ 11 ഇരട്ടി വിലയാണ് കഴിഞ്ഞ കൊല്ലത്തെ ലേലത്തിന് നിശ്ചിയിച്ചത്. അതിനാല്‍ത്തന്നെ ലേലം കൊള്ളാന്‍ ആരുമുണ്ടായിരുന്നില്ല.

 
 

OTHER NEWS FROM THIS SECTION


more news