SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശബരിമല മാസ്റ്റര്‍ പ്ളാനിന്റെ രണ്ടാംഘട്ട പദ്ധതിക്ക് അംഗീകാരം
January 8, 2013, 3:11 am

ആലുവ: ശബരിമല മാസ്റ്റര്‍പ്ളാനിന്റെ രണ്ടാഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 75 കോടിയുടെ പദ്ധതികള്‍ക്ക് ശബരിമല ഉന്നതാധികാരസമിതിയോഗത്തില്‍ അംഗീകാരം. നിര്‍മാണത്തിലിരിക്കുന്ന ആദ്യഘട്ടം ഏപ്രിലില്‍ പൂര്‍ത്തിയാക്കാന്‍ ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാന്‍ കെ.ജയകുമാറിന്റെ അധ്യക്ഷതയില്‍ ആലുവ ദേവസ്വം ഗസ്റ്റ്ഹൌസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സന്നിധാനത്തും പമ്പയിലും മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. സന്നിധാന്നത്ത് അഞ്ച് എം.എല്‍.ഡിയും, പമ്പയില്‍ മൂന്ന് എം.എല്‍.ഡിയും ശേഷിയുളള ഓരോ പ്ളാന്റുകളാണ് സ്ഥാപിക്കുന്നത്. ഇതിനായി 15 കോടി ചെലവ് വരും. പ്ളാന്റുകളുടെ നിര്‍മാണത്തിനായി നിലവില്‍ എട്ട് കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ട്. ഇവയുടെ കഴിവ് വിലയിരുത്തിയ ശേഷം മാത്രേമെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുകയുളളൂ. അപ്പം, അരവണ എന്നിവ നിര്‍മിക്കുന്നതിനും വിതരണത്തിനായി മാളികപ്പുറത്തിന് സമീപം ആധുനിക സംവിധാനങ്ങളോടുകൂടിയ പ്രസാദം കോംപ്ളക്സും രണ്ടാം ഘട്ട പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 15കോടി രൂപ ചെലവഴിക്കും.