SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പ്രവാസി യാത്രാ പ്രശ്നം പരിഹരിക്കും-വയലാര്‍ രവി
January 8, 2013, 3:10 am

കൊച്ചി: പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നു കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവി ഉറപ്പുനല്‍കി. മൂന്നു ദിവസത്തെ പ്രവാസി ഭാരതീദിവസ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2500 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിര്‍വഹിക്കും. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഉറപ്പുനല്‍കിയ മന്ത്രി പ്രവാസികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും മുന്നില്‍ ശക്തമായി ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.