SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ലോകം 2012ല്‍ ഏറെ പറഞ്ഞ പേര് മലാല: വാക്ക് അപൊകെലിപ്സ്
January 8, 2013, 2:22 am

ലൊസാഞ്ചല്‍സ്: കഴിഞ്ഞ വര്‍ഷം ലോകം ഏറ്റവുമധികം ചര്‍ച്ചചെയ്ത പേര് മലാല യൂസഫ്സായ്, ന്യൂടൌണ്‍ എന്നിവ. ഏറ്റവുമധികം ചര്‍ച്ചചെയ്ത വാക്ക്, ലോകവസാനവുമായി ബന്ധപ്പെട്ട വെളിപാട് (അപൊകെലിപ്സ) ആയിരുന്നുവെന്നും ഇംഗ്ളീഷ് ഭാഷ സംബന്ധിച്ച ആഗോള സര്‍വേയില്‍ കണ്ടെത്തി. പാക്കിസ്ഥാനില്‍ വിദ്യാഭ്യാസ അവകാശത്തിനായി നിലകൊണ്ടതിന് താലിബാന്‍ ഭീകരരുടെ വെടിയേറ്റ വിദ്യാര്‍ഥിനിയാണ് മലാല യൂസഫ്സായി. 20 കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒരു സ്കൂളിലെ 26 പേരുടെ കൂട്ടക്കൊല നടന്ന നഗരമാണ് ന്യൂടൌണ്‍. കൊറിയന്‍ ഗായകന്‍ സൈയുടെ ഗങ്നം സ്റ്റൈല്‍ ആണ് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട വാക്യം. പേരില്‍ മലാലയും ന്യൂടൌണും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ആദ്യ പത്തു സ്ഥാനങ്ങളിലെ മറ്റു പേരുകള്‍ യഥാക്രമം: ഷി ജിന്‍പിങ്, കെയ്റ്റ് മിഡില്‍ടണ്‍, ബറാക് ഒബാമ, മീറ്റ്റോംനി, ലണ്ടന്‍ ഒളിമ്പ്കസ്, ഹിഗ്സ് ബോസോണ്‍, യുറോപ്പ്, ഫെലിക്സ് ബോംഗാട്നര്‍, സെന്‍കാകു ദ്വീപുകള്‍.