SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പങ്കാളിത്ത പെന്‍ഷന്‍: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഇന്നുമുതല്‍
January 8, 2013, 2:22 am

തിരുവനന്തപുരം: അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഇടതുപക്ഷ ബിജെപി അനുകൂല സര്‍വീസ് സംഘടനകളില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ഇടതുപക്ഷ ജീവനക്കാരും ഇന്നു പണിമുടക്കുന്നതോടെ ജനം വലയും. സ്വകാര്യ ജീവിനാക്കാര്‍ ആരംഭിച്ച സമരത്തില്‍ എല്ലാ സംഘടനകളും പങ്കെടുക്കുന്നുണ്ട്. ജോലിക്കെത്തുന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കണമെന്നു പൊലീസിനു അതതു വകുപ്പുമേധാവികള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമാണ്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലെ അവധി അനുവദിക്കൂ. പ്രോബേഷനിലുളളവര്‍ പണിമുടക്കിയാല്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും താല്‍ക്കാലിക ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, ദിവസ കൂലിക്കാര്‍, തുടങ്ങിയവര്‍ പണിമുടക്കിയാല്‍ പിരിച്ചുവിടുമെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പൊലീസിനെയും ജീവനക്കാരെയും ആക്രമിക്കുന്നവര്‍ക്കെതിരെ അടുത്തകാലത്തു നിലവില്‍ വന്ന പ്രത്യേക നിയമം ഉപയോഗിച്ച് കര്‍ശന നടപടി സ്വീകരിക്കും.