SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കൊച്ചി മെട്രോ: മുഖ്യ ഉപദേഷ്ടാവായി ഇ. ശ്രീധരന്‍
January 8, 2013, 2:19 am

നെടുമ്പാശ്ശേരി: കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ മുഖ്യഉപദേഷ്ടാവായി ഇ. ശ്രീധരന്‍ തുടരുമെന്ന് കേന്ദ്ര നഗരവികസന വകുപ്പു മന്ത്രി കമല്‍നാഥ്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ പദ്ധതിയുടെ മേല്‍നോട്ടം ഡിഎംആര്‍സിക്കു തന്നെയായിരിക്കും. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ഡിഎംആര്‍സി എല്ലാവിധ പിന്തുണയും നല്‍കും. പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് ഡിഎംആര്‍സിയുടെ ലക്ഷ്യമെന്നും കമല്‍നാഥ് അറിയിച്ചു.