SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇന്ധന വില വീണ്ടും ഉയരും : പ്രധാനമന്ത്രി
January 8, 2013, 2:17 am

കൊച്ചി: രാജ്യത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കാന്‍ ഇന്ധന വില പടിപടിയായി ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടിവരുമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കല്‍ക്കരി, പെട്രോളിയം ഉല്‍പന്നങ്ങള്‍, പ്രകൃതിവാതകം എന്നിവയുടെ വില രാജ്യാന്തര വിലയേക്കാള്‍ വളെര താഴെയാണ്. വികസന രംഗത്ത് മുന്നേറാന്‍ ഇന്ധനസബ്സിഡി ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബിപിസിഎല്‍ കൊച്ചി റിഫൈനറിയിലെ 20,000 കോടി രൂപയുടെ സംയോജിത വികസന പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. 2015 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചി റിഫൈനറിയുടെ എണ്ണ ശുദ്ധീകരണ ശേഷി 95 ലക്ഷം ടണ്ണില്‍ നിന്ന്15 ലക്ഷം ടണ്ണാകും. സമീപകാലത്തു കേരളത്തില്‍ തുടക്കം കുറിച്ച വികസന പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുന്ന പദ്ധതിയാണിത്. രാജ്യത്തെ ഇപ്പോഴത്തെ വാര്‍ഷിക എണ്ണ ശുദ്ധീകരണ ശേഷി 20150 ടണ്ണാണ്. 2011-12 സാമ്പത്തിക വര്‍ഷം 2.85കോടി രൂപ വിലമതിക്കുന്ന 608 ലക്ഷം ടണ്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ കയറ്റി അയയ്ക്കാന്‍ കഴിഞ്ഞതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചി റിഫൈനറിയുടെ നവീകരണം പൂര്‍ത്തിയാവുന്നതോടെ വാഹന ഇന്ധന ഗുണനിലവാരത്തില്‍ ഭാരത് സ്റ്റേജ് നാല്, അഞ്ചു മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവിടെ നിന്നു ലഭ്യമാകും. കൊച്ചി റിഫൈനറി സ്ഥിതി ചെയ്യുന്ന അമ്പലമുകള്‍ പ്രദേശത്തു സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ അനുബന്ധ വ്യവസായ സംരംഭങ്ങള്‍ക്കു തയ്യാറെടുക്കുന്നത് പ്രാദേശിക സാമ്പത്തിക രംഗത്തും തൊഴില്‍മേഖലയിലും വളര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉന്നത  നിലവാരമുളള സാമൂഹിക, മാനവശേഷി വികസനം കേരളത്തില്‍ നടക്കുന്നുണ്ട്. അഴിമതി രഹിതവും സുതാര്യവും ഫലപ്രദവുമായ ഭരണ സംവിധാനത്തിനു വേണ്ടിയുളള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളും ഇതിനൊപ്പം കൂടിച്ചേരുമ്പോഴാണ് കേരളത്തിലേക്കു കൂടുതല്‍ മൂലധന നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുന്നതെന്നു മന്‍മോഹന്‍ സിങ് പറഞ്ഞു. ആഭ്യന്തര എണ്ണ പര്യവേഷണത്തിനും ഖനനത്തിനും ഊന്നല്‍ നല്‍കുന്ന കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.