SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം
January 7, 2013, 4:40 am

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2013ലെ ഭാരവാഹികള്‍ ആയി ശ്രീ ജോയി ഇട്ടന്റെ നേതൃത്വത്തില്‍ 20 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ആഡിറ്റോറിയത്തില്‍ കൂടിയ ആനുവല്‍ ജനറല്‍ ബോഡിയോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 38 വര്‍ഷത്തിലേറെ പാരമ്പര്യമുളള ഈ മലയാളി അസോസിയേഷനില്‍ തിരഞ്ഞെടുപ്പ് ഇല്ലാതെ ഐകകണ്ഠേന ഭാരവാഹികളെ തിരഞ്ഞ് എടുക്കുന്ന പ്രവണത ഇപ്രാവശ്യവും  നിലനിര്‍ത്തി. ബോര്‍ഡ് ഓഫ് ട്രസ്റ്റ് മെമ്പര്‍ കെ.ജി ജോര്‍ജ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി പ്രവര്‍ത്തിച്ച് 3 അംഗ കമ്മറ്റി ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ന്യൂയോര്‍ക്കിലെ സാംസ്കാരിക രംഗത്ത് തിളങ്ങുന്ന വ്യക്തിത്വമായ ജോയി ഇട്ടന്‍ 2 പതിറ്റാണ്ടു കാലമായി സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നു. വെസ്റ്റ് ചെസ്റ്റിലെ അറിയപ്പെടുന്ന ബിസിനസ്സുകാരന്‍ കൂടിയായ ജോയി ഇട്ടന് വെസ്റ്റ് ചെസ്റ്റര്‍ കണ്‍ട്രിയുടെ ഹൃദയസ്പന്ദനം അറിഞ്ഞ് അസോസിയേഷനെ പുനരുജ്ജീവിപ്പിക്കും എന്നതില്‍ സംശമില്ലെന്ന് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്   അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുടെ നേടും തൂണുമായ ശ്രീ കൊച്ചുമ്മന്‍ ടി.ജേക്കബ് അഭിപ്രായപ്പെട്ടു. ഫൊക്കാനോ കേരള കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ഫൊക്കാനോ നാഷണല്‍ കോഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള ശ്രീ. ഇട്ടന് മികച്ച സംഘാടകനും അതിലുപരി വാക്ദ്ദോരണിയിലൂടെ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുവാനും വളരെയേറെ കഴിവ് സിദ്ധിച്ചിട്ടുള്ള ഒരു നേതാവ് കൂടിയാണെന്ന് അസോസിയേഷന്‍ മുന്‍പ്രസിഡന്റ് ശ്രീ. തോമസ് കോശി തന്റെ ആശംസ പ്രസംഗ വേളയില്‍ പറയുകയുണ്ടായി. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകുമാര്‍ ഉണ്ണിത്താന്‍ നോര്‍ത്ത് അമേരിക്കന്‍ സാമൂഹിക സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ വ്യക്തിത്വമാണ്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷറര്‍, WMA മാഗനസിന്‍ എഡിറ്റര്‍, ഫൊക്കാന ആഡിറ്റര്‍, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ നോര്‍ത്ത് അമേരിക്കയിലെയും വെസ്റ്റ് ചെസ്റ്ററിലെയും മലയാളി സമുഹത്തിന് സുപരിചിതനാണ്. ശ്രീ.ശ്രീകുമാര്‍ ഉണ്ണിത്താന്റെ പ്രവര്‍ത്തന പരിചയം WMAയുടെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ട് ആയിരിക്കും എന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറിയും അസോസിയേഷന്റെ മുന്‍പ്രസിഡന്റുമായ ടെറന്‍സണ്‍ തോമസ് ആശംസ പ്രസംഗ വേളയില്‍ അഭിപ്രായപ്പെട്ടു. ഓവര്‍സീസ് കോണ്‍ഗ്രസ്സ് വെസ്റ്റ് ചെസ്റ്റര്‍ ചാപ്റ്റര്‍ പ്രസിഡന്റ് കൂടിയായ ഉണ്ണിത്താന്‍ ഏറ്റെടുത്ത മേഖലകളില്‍ എല്ലാം തന്നെ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് എന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ അഭിപ്രായപ്പെട്ടു. ട്രഷറര്‍ ആയി തിരഞ്ഞ് എടുക്കപ്പെട്ട കുരൂര്‍ രാജന്‍ അസോസിയേഷന്റെ ദീര്‍ഘകാല പ്രവര്‍ത്തകനും സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പലതവണ പ്രവര്‍ത്തിച്ചിട്ടുളളതാണ്. ഒരു കലാകാരന്‍ അതിലുപരി ഒരു സാംസ്കാരിക പ്രവര്‍ത്തകന്‍, അനവധി വര്‍ഷങ്ങളായി ഫൈനാന്‍സിങ് മേഖലയില്‍ ബിസിനസ്സ് നടത്തി വരുന്ന ഇദ്ദേഹം WMAയുടെ എക്കാലത്തെയും ഒരു സാമ്പത്തിക സ്രോതസ്സ് കൂടിയാണ്. ഒരു കലാകാരന്‍ കൂടിയായ ശ്രീ. കുരൂര്‍ രാജന്‍ വര്‍ഷങ്ങളായി അസോസിയേഷന് പിന്തുണ നല്‍കി വരുന്നതുകൊണ്ട് അസോസിയേഷന്റെ വരും കാല പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നതില്‍ യാതൊരു സംശയവും ഇല്ല എന്ന് പ്രസിഡന്റ് ജോയി ഇട്ടന്‍ കൂട്ടിച്ചേര്‍ത്തു. ഫൊക്കാന ഫോമ എന്നീ നാഷണല്‍ സംഘടനകളിലേക്ക് ധാരാളം നേതാക്കന്മാരെ സമ്മാനിച്ച WMAയില്‍ നിന്നും ഇതുപോലെ ധാരാളം നേതാക്കന്മാരെ വാര്‍ത്തുവിടാന്‍ സാധിക്കട്ടെ എന്ന് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ചാക്കോ ആശംസിച്ചു. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ഗണേഷ് നായര്‍, ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍വര്‍ഗീസ്, ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന 15 അംഗ കമ്മിറ്റിയും അസോസിയേഷന്റെ  ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. കമ്മറ്റി അംഗങ്ങള്‍ കൊച്ചു. ജേക്കബ്, രാജ് തോമസ്, എ.വി വര്‍ഗ്ഗീസ്, ജോണ്‍.സി. വര്‍ഗ്ഗീസ്, ടെറസണ്‍ തോമസ്, എം.വി കുര്യന്‍, ഗണേഷ് നായര്‍, ചാക്കോ.പി.ജോണ്‍, കുരിയാക്കോസ്സ് വര്‍ഗ്ഗീസ് ചാക്കോ, എം. ചാക്കോ, കെ.ജി ജനറല്‍, സണ്ണിചാക്കോ, ബിനു വര്‍ഗ്ഗീസ്, രത്നമ്മ രാജന്‍, സുരേന്ദന്‍ നായര്‍, തോമസ് കോശി, Ex. officio ഡോ.ഫിലിപ്പ് ജോര്‍ജ് ട്രസ്റ്റി മെമ്പര്‍. ഭരണകര്‍ത്താക്കള്‍ ആയി ശ്രീ ജോയി ഇട്ടന്‍, പ്രസിഡന്റ് വൈസ്പ്രസിഡന്റ് രാജന്‍ ടി ജേക്കബ്, സെക്രട്ടറി ശ്രികുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍, ജോയിന്റ് സെക്രട്ടറി വര്‍ഗ്ഗീസ് തൈക്കൂട്ടം,WMA മുന്‍ മാഗസിന്‍ എഡിറ്റര്‍ കമ്മിറ്റി മെമ്പര്‍, പിക്നിക് കോഡിനേറ്റര്‍  എന്നീ നിലകളില്‍ വളരെ മികച്ച സേവനം നല്‍കിയ രാജന്‍ ടി ജേക്കബ് ആണ് വൈസ് പ്രസിഡന്റ്. 20 അംഗ കമ്മറ്റിക്ക് എല്ലാ വിധ ഭാവുകങ്ങളും ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗീസ് ആശംസിക്കുകയുണ്ടായി. പ്രസിഡന്റ്ജോയി ഇട്ടന്‍ ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു. തന്നില്‍ അര്‍പ്പിതമായിരിക്കുന്ന കര്‍ത്തവ്യം ഭംഗിയായി നിറവേറ്റാമെന്നും എല്ലാവര്‍ക്കും തന്റെ പുതുവത്സരാശംസകള്‍ നേരുന്നതായും ഈ അവസരത്തില്‍ പ്രസ്താവിക്കുകയുണ്ടായി. അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ.ഫിലിപ്പ് ജോര്‍ജിന്റെ ദേശീയ ഗാനത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.