SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
തപാല്‍ വകുപ്പില്‍ 17093 തസ്തിക നിര്‍ത്തലാക്കുന്നു
January 7, 2013, 3:41 am

കൊച്ചി: തപാല്‍ വകുപ്പില്‍ 2005മുതല്‍ ഒഴിഞ്ഞുകിടക്കുന്ന 17093 തസ്തികകള്‍ നിര്‍ത്തലാക്കാക്കുന്നു. പോസ്റ്റല്‍ അസിസ്റ്റന്റു തസ്തികകളും ആര്‍എംഎസ് അയ്യായിരത്തോളം പോസ്റ്റല്‍ അസിസ്റ്റന്റു തസ്തികകളും ആര്‍എംഎസ് വിഭാഗത്തിലെ 1259 സോര്‍ട്ടിങ് അസിസ്റ്റന്റു തസ്തികകളും 5736 ഗ്രൂപ്പ് ഡി തസ്തികകളും നിര്‍ത്താലാക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടും. പോസ്റ്റുമാന്‍മാരുടെ 3230 തസ്തികകളും ഇല്ലാതാവും. രാജ്യത്താകെ നിര്‍ത്താലാക്കുന്ന തസ്തികകളാണിതെങ്കിലും കേരളത്തിലെ തപാല്‍ വിതരണത്തെ ഇതു ഗുരുതരമായി ബാധിക്കും. പോസ്റ്റ്മാന്‍മാരുടെയും സോര്‍ട്ടിങ് അസിസ്റ്റന്റുമാരുടെയും കുറവ്മൂലം സംസ്ഥാനത്തു വിതരണത്തിനെത്തിയ പതിനായിരകണക്കിന് ആധാര്‍ കാര്‍ഡുകള്‍ കെട്ടിക്കിടക്കുകയാണ്. തപാല്‍ വിതരണം വൈകുന്നുവെന്ന് നേരത്തെ പരാതിയുണ്ടെങ്കിലും ആയിരക്കണക്കിനു ആധാര്‍ കാര്‍ഡുകള്‍ ഓരോ പോസ്റ്റ് ഓഫീസിലും എത്തിയതോടെയാണു ആള്‍ക്ഷാമം ഗുരുതരമായി അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ 22 പോസ്റ്റല്‍ ഡിവിഷനിലും ശരാശരി 30000 ആധാര്‍ കാര്‍ഡുകളാണ് വിതരണത്തിനായുളളത്.