SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വെനസ്വേലയില്‍ കാബെല്ലോ വീണ്ടും സഭാ തലവന്‍
January 7, 2013, 3:38 am

കാരക്കസ്: വെനസ്വേല പാര്‍ലമെന്റില്‍ സഭാതലവനായി പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ വിശ്വസ്തന്‍ ഡിയസ്ഡാഡോ കാബെല്ലോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഷാവേസ് അടുത്ത വ്യാഴാഴ്ചയാണു സത്യപ്രതിജ്ഞ ചെയ്യേണ്ടത്. എന്നാല്‍ ഇത് നീട്ടിവെയ്ക്കാന്‍ ഭരണഘടനാപരമായി വ്യവസ്ഥയുണ്ടെന്നു വൈസ് പ്രസിഡന്റ് നിക്കൊളാസ് മഡുറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ സമയം ഷാവേസിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ 30 ദിവസത്തിനകം വീണ്ടും തിരഞ്ഞെടുപ്പു വേണ്ടിവരും. ഇതിനിടയ്ക്ക് കാവല്‍ മന്ത്രിസഭയ്ക്കു നേതൃത്വം നല്‍കുക സഭാതലവന്‍ എന്ന നിലയില്‍ കാബെല്ലോ ആയിരിക്കും. വീണ്ടും തിരഞ്ഞെടുപ്പു വരികയാണെങ്കില്‍ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് മഡുറോ ആയിരിക്കും പ്രസിഡന്റ് സ്ഥാനാര്‍ഥി. ഷാവേസ്, മഡുറോ, കാബല്ലോ എന്നിങ്ങനെയാണ് നിലവില്‍ വെനസ്വേല ഭരണകൂടത്തിലെ ശക്തരുടെ അധികാരശ്രേണി.