SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
യുഎസ് പാര്‍ലമെന്റില്‍ മോഡിക്ക് അഭിനന്ദനം
January 7, 2013, 3:38 am

വാഷിങ്ടണ്‍: ഗുജറാത്തില്‍ മുഖ്യമന്ത്ര്രി നരേന്ദ്ര മോഡി നേടിയ ഹാട്രിക് വിജയം യുഎസ് ജനപ്രതിനിധി സഭയില്‍ പ്രത്യേക പരാമര്‍ശം നേടി. സഭയിലെ റിപ്പബ്ളിക്കന്‍ അംഗം ആരോണ്‍ ഷോക്ക് ആണ് മോഡിയുടെ വിജയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ രണ്ടാമനാണ് ഇലിനോയില്‍ നിന്നുളള അംഗമായ ഷോക്ക്(31). എല്ലാവര്‍ക്കും സാമ്പത്തിക ഉന്നമനം എന്നതാണു മോഡിയുടെ നയമെന്ന് പറഞ്ഞ ഷോക്ക്, ഗുജറാത്തിന്റെ വികസന നയത്തെ പുകഴ്ത്തി. അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കിയ സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.