![]() |
![]() |
|
ശബരിമല വികസനം: 50 കോടിയുടെ നിര്‍ദേശം സര്‍ക്കാരിന് നല്കി
January 7, 2013, 3:35 am
തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍ പ്ളാന്‍ പ്രാവര്‍ത്തികമാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം 50 കോടി രൂപ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ബജറ്റില്‍ ഈ തുക ഉള്‍ക്കൊളളിക്കുന്നതിനായി വിശദമായ നിര്‍ദേശം ശബരിമല മാസ്റ്റര്‍ പ്ളാന്‍ നടത്തിപ്പിനായുളള ഉന്നതാധികാര സമിതി സര്‍ക്കാരിന് നല്കി. ഈ വര്‍ഷം 25 കോടിരൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 15 കോടി രൂപ ഇതിനകം സര്‍ക്കാരില്‍ നിന്ന് കിട്ടി. 2011-12 കാലയളവില്‍ 18,10,156 രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2030ന് ആലുവ ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൌസില്‍ ചേരുന്ന ഉന്നതാധികാര സമിതിയോഗം പദ്ധതികളുടെ പുരോഗതി വിലയിരുത്തും. ഇപ്പോള്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ചെലവേറിയ പദ്ധതി സ്വാമിഅയ്യപ്പന്‍ റോഡ് അഞ്ച് മീറ്ററാക്കി വീതി കൂട്ടുകയും കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചരക്കുനീക്കത്തിന് മാത്രമായി സജ്ജമാക്കുന്ന റോപ്വേയുടെ സാധ്യതപഠനം റിപ്പോര്‍ട്ട് ഉന്നതാധികാരം സമിതിയോഗം വിലയിരുത്തും. റൈറ്റ്സ് എന്ന സ്ഥാപനം തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 12,കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. |
||
![]() |
![]() |