![]() |
![]() |
|
മരുന്നു പരീക്ഷണം നിയമം ഭേദഗതി ചെയ്യണം
January 7, 2013, 3:31 am
ന്യൂഡല്‍ഹി: മരുന്നു പരീക്ഷണത്തിനിടെയുളള വിട്ടുവീഴ്ചകള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കു വിധം മരുന്നു കമ്പനികള്‍ക്ക് നിയമം ഭേദഗതി ചെയ്യും. മരുന്നു പരീക്ഷണം നിയന്ത്രിക്കാനുളള പുതിയ ചട്ടങ്ങള്‍ ഒരുമാസത്തിനകം വിജ്ഞാപനം ചെയ്യാനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. മരുന്നുകളുടെ പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് കീഴില്‍ സ്വതന്ത്ര എത്തിക്സ് കമ്മിറ്റികള്‍ രൂപവത്കരിക്കാനും തീരുമാനമായി. അനധികൃത മരുന്നു പരീക്ഷണം തടയുന്നതിലെ വീഴ്ച സര്‍ക്കാറിനെ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി നാലാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് മറുപടി നല്കാന് ആവശ്യപ്പെട്ടിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആരോഗ്യ സെക്രട്ടറിയുടെ നേരിട്ടുമെഡിക്കല് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് കീഴില്‍ രൂപവത്കരിക്കുന്ന സ്വതന്ത്ര സദാചാരസമിതികള് ഡ്രഗ്സ് കണ്ട്രോളര് ജനറലിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ വരും. മരുന്നു പരീക്ഷണം നടത്തുന്നതിന് ഈ രജിസ്ട്രേഷന് നിര്‍ബന്ധമാക്കും. മരുന്നു പരീക്ഷണം നടത്തുന്ന ബഹുരാഷ്ട്ര കമ്പനികള്‍ തന്നെ ഒരു കമ്മിറ്റി ഉണ്ടാക്കുകയും മരണം പോലുളള അത്യാഹിതങ്ങള്‍ അന്വേഷിക്കുകയുമാണ് നിലവില്‍ ചെയ്യുന്നത്. കഴിഞ്ഞ ജൂണ്‍വരെ 211 മരണങ്ങളാണ് മരുന്നു പരീക്ഷണത്തിനിടെ ഉണ്ടായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ളള മേല്‍നോട്ടത്തിലെ മരുന്നു പരീക്ഷണം നടത്താവൂ എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങള്‍ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിനു കീഴില്‍ വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചത്. മരുന്നു പരീക്ഷണം നിയന്ത്രിക്കുന്നതിന് നിലവില്‍ രാജ്യത്ത് പ്രത്യേകിച്ച് ചട്ടങ്ങളൊന്നു നിലിവില്ല. സര്‍ക്കാര്‍ തയ്യാറാക്കിയ കരടു ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതിനു മുന്നോടിയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായും സംഘടനകളുമായും ചര്‍ച്ച നടത്തിയിരുന്നു. പുതിയ മരുന്നു പരീക്ഷിക്കുന്നതിനിടെ ഉണ്ടാകുന്ന മരണമടക്കമുളള വീഴ്ചകളുടെ ഉത്തരവാദിത്വം ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ക്കായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പരീക്ഷണത്തിന് വിധേയമാക്കുന്ന വ്യക്തിയുടെ എല്ലാ ഉത്തരവാദിത്വവും പരീക്ഷണം നടത്തുന്നവര്‍ക്ക് അത് സ്പോണ്സര് ചെയ്യുന്നവര്‍ക്കുമാകും. മരണം ഉള്‍പ്പെടെയുളള മെഡിക്കല്‍ സാഹചര്യങ്ങള്‍ നേരിടേണ്ടി ഉത്തരവാദിത്വവും ഇനി കമ്പനികള്‍ക്കാവും. മരണമടക്കമുളള ഗുരുതരമായ സാഹചര്യങ്ങളില്‍ കുറഞ്ഞതുക നിശ്ചയിക്കുന്നതിനു പുറമെ കൂടുതല്‍ നഷ്ടപരിഹാരത്തിനുളള ഫോര്‍മുലയും സര്‍ക്കാര്‍ തയ്യാറാക്കും. മരുന്നു പരീക്ഷണത്തിനിടെ മരിച്ചാലും 50,000 രൂപവരെ മാത്രം നല്കി പ്രശ്നം ഒത്തുതീര്‍പ്പാക്കാവുന്ന സാഹചര്യമാണ് നിലവിലുളളത്. |
||
![]() |
![]() |