SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി
January 7, 2013, 3:30 am

തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യബസ് തൊഴിലാളികള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. കഴിഞ്ഞമാസം 29മുതല്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് ചര്‍ച്ചകളെ തുടര്‍ന്നാണ് ആറാം തീയതിയിലേക്ക് മാറ്റിയത്. നിലവിലുളള ശമ്പളത്തില്‍ 50 ശതമാനം വര്‍ധന നടപ്പാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞമാസം 19നും 27നും തൊഴില്‍ മന്ത്രിയുടെയും ലേബര്‍കമ്മീഷണറുടെയും സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. അതിനിടെ ഇടതു സര്‍വീസ് സംഘടനകളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരും പണിമുടക്കും. പങ്കാളിത്ത പെന്‍ഷനെതിരെയാണ് ഇടതു സര്‍വീസ് സംഘടനകള്‍ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്. സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 
 

OTHER NEWS FROM THIS SECTION


more news