SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഭഗവദ്ഗീത സാക്ഷി; തുള്‍സി വീണ്ടും ചരിത്രം കുറിച്ചു
January 5, 2013, 4:15 am

വാഷിങ്ടണ്‍: യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദുവായ തുള്‍സി ഗബാര്‍ഡ്(31) ഭഗവദ്ഗീതയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്തു വീണ്ടുംചരിത്രം കുറിച്ചു. പ്രസിഡന്റ്ബറാക് ഒബാമയുടെ ജന്മസ്ഥലമായ ഹവായില്‍ നിന്നാണ് ഡമോക്രാറ്റിക് പാര്‍ട്ടി അംഗമായ തുള്‍സി വിജയിച്ചത്. ഹവായ് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോര്‍ഡിന് ഉടമയായ തുള്‍സിയുടെ അമ്മ കാരള്‍ പോര്‍ട്ടല്‍ ഹിന്ദുവും അച്ഛന്‍ മൈക്ക് ഗബാര്‍ഡ് കത്തോലിക്ക വിശ്വാസിയുമാണ്. 23-ാം വയസ്സില്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ വേണ്ടി നിയമസഭാംഗത്വം രാജിവെച്ച തുള്‍സി കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധി സഭയിലെത്തി. ഭഗവദ്ഗീതയുടെ സന്ദേശമാണ് പൊതുപ്രവര്‍ത്തനത്തില്‍ തന്റെ പ്രചോദനമെന്നും ഗീതാ പാരായണം ഉള്‍ക്കരുത്തും മന:ശാന്തിയും നല്‍കുന്നുവെന്നും തുള്‍സി പറഞ്ഞു. ഇപ്പോള്‍ ഹവായ് നാഷണല്‍ ആര്‍മയിലേ കമാന്‍ഡറാണ് തുള്‍സി.