SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനം :‍കേരളത്തിന് ശാസന
January 5, 2013, 4:14 am

ന്യൂഡല്‍ഹി: സംരക്ഷിത വനപ്രദേശങ്ങള്‍ക്കു ചുറ്റും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ പ്രഖ്യാപിക്കാത്തതിന് കേരളം ഉള്‍പ്പെടെ 24 സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശാസന. ഫെബ്രുവരി 15നുമുമ്പ് നടപടി എടുത്തില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മുന്നറിയിപ്പ്. സംരക്ഷിത വനപ്രദേശങ്ങള്‍ക്കു ചുറ്റും രക്ഷാ കവചമായി പരിസ്ഥിതി ലോല പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യണമെന്നാണു കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടത്. 2011 ഫെബ്രുവരിയില്‍ നല്‍കിയ നിര്‍ദേശം കേരളം ഇതുവരെ പാലിച്ചില്ല. സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ അറിയിച്ചുകൊണ്ടുളള പദ്ധതിരേഖ തയ്യാറാക്കിയിട്ടും ഇല്ല. കേരളത്തൊടൊപ്പം 23 സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ നടപടി വൈകിക്കുകയാണ്. ഇതിലുളള കടുത്ത അതൃപ്തി അറിയിച്ചുകൊണ്ട് പരിസ്ഥിതി വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഫെബ്രുവരി 15നു മുമ്പ് സംസ്ഥാനങ്ങള്‍ വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ചു സ്വമേധയാ വിജ്ഞാപനം പുറപ്പെടുവിക്കാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.