SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കൊച്ചി മെട്രോ: മുഖ്യചുമതല ഡിഎംആര്‍സിക്ക് നല്‍കാന്‍ ധാരണ
January 5, 2013, 2:34 am

ന്യൂഡല്‍ഹി: കൊച്ചി മെട്രോ നിര്‍മാണത്തിന്റെ മുഖ്യചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) നിര്‍വഹിക്കും. കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണ അധ്യക്ഷനായുളള ഉദ്യോഗസ്ഥതലത്തിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. നിര്‍മാണ പ്രവൃത്തികള്‍ക്കു ടെന്‍ഡര്‍ വിളിക്കുന്നതടക്കമുളള സുപ്രധാന ചുമതലകള്‍ ഡി.എം.ആര്‍സി വഹിക്കും. അതേ സമയം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് പങ്കാളിത്തം ഉറപ്പുനല്‍കികൊണ്ടായിരിക്കും ഇ.ശ്രീധരന്‍ കൊച്ചി മെട്രോ നിര്‍മാണത്തിനു നേതൃത്വം നല്‍കുകയെന്നും അറിയുന്നു. മെട്രോ പദ്ധതി നടത്തിപ്പു സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങളും പ്രഖ്യാപനവും ചൊവ്വാഴ്ച കൊച്ചിയിലുണ്ടായേക്കും. കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥിന്റെ സാന്നിദ്ധ്യത്തില്‍ അന്ന് കൊച്ചിയില്‍ നടക്കുന്ന യോഗത്തിനുശേഷമായിരിക്കുമിത്. കേന്ദ്ര നഗരവികസന സെക്രട്ടറിക്കു പുറമെ ഡല്‍ഹി കേരള ചീഫ് സെക്രട്ടറിമാരും ഡിഎംആര്‍സി, കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍മാരാണ് സമിതിയുളളത്.