SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പാസ്പോര്‍ട്ട് അപേക്ഷഫീസ് ഓണ്‍ലൈന്‍ സംവിധാനം മാര്‍ച്ചിനുളളില്‍
January 5, 2013, 2:34 am

ചെന്നെ: പാസ്പോര്‍ട്ടിനുളള അപേക്ഷഫീസ് ഓണ്‍ലൈനില്‍ അടയ്ക്കുന്നതിനുളള സംവിധാനം മാര്‍ച്ചിനുളളില്‍ ആരംഭിക്കുമെന്ന് ചീഫ് പാസ്പോര്‍ട്ട് ഓഫീസറും കേന്ദ്ര വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറിയുമായ മുക്തേഷ് പര്‍ദേശി പറഞ്ഞു. ഇതിനുളള സജ്ജീകരണങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അടുത്ത രണ്ടുമാസങ്ങള്‍ക്കുള്ളില്‍ ചില കേന്ദ്രങ്ങളിലെങ്കിലും ഇത് നടപ്പാക്കാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉദ്ദേശിക്കുന്നത്. ചെന്നൈയില്‍ വെളളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പര്‍ദേശി. നിലവില്‍ പാസ്പോര്‍ട്ടിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാമെങ്കിലും ഫീസ് അടയ്ക്കുന്നത് നേരിട്ടാണ്. പലപ്പോഴും ഓണ്‍ലൈന്‍ സംവിധാനം ബുക്ക് ചെയ്യുന്നവര്‍ പീന്നിട് വരാതിരിക്കുന്നതിലൂടെ സര്‍ക്കാറിന് സമയനഷ്ടവും പണനഷ്ടവും ഉണ്ടാകുന്നുണ്ടെന്നും ഇതൊഴിവാക്കാനും ഓണ്‍ലൈന്‍ പെയ്മെന്റ് സഹായിക്കുമെന്ന് പര്‍ദേശി ചൂണ്ടിക്കാട്ടി. പോലീസ് പരിശോധന റിപ്പോര്‍ട്ട് കിട്ടിയാല്‍ അടുത്ത ദിവസം പാസ്പോര്‍ട്ട് നല്‍കുമെന്ന് പര്‍ദേശി ചൂണ്ടിക്കാട്ടി.