![]() |
![]() |
|
സര്‍ക്കാര്‍ പാട്ടഭൂമിക്ക് നിരക്കു കൂട്ടാന്‍ രാഷ്ട്രപതിയുടെ അനുമതി
January 5, 2013, 2:31 am
തിരുവനന്തപുരം: രാജഭരണകാലത്ത് പാട്ടത്തിന് നല്കിയ ഭൂമിക്ക് കാലാനുസൃതമായി തുക ഈടാക്കാനുളള സംസ്ഥാന നിയമത്തിലെ ചട്ടത്തിന് രാഷ്ട്രപതി അംഗീകാരം നല്കി. ഇതു സംബന്ധിച്ച നിയമത്തിന് നേരത്തെ അംഗീകാരം കൊടുത്തിരുന്നതിനാല്‍ തുക വര്‍ധിപ്പിക്കാനുളള ചട്ടത്തിലെ വ്യവസ്ഥയ്ക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് രാഷ്ട്രപതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ അനുമതി പ്രത്യേകമായി ആവശ്യമില്ലെന്നും ഗ്രാന്റ്സ് ആന്‍ഡ് ലീസ് മോഡിഫിക്കേഷന് ആന്‍ഡ് റൈറ്റ്സ് നിയമം നടപ്പാക്കണമെന്നും കാണിച്ചുളള രാഷ്ട്രപതിയുടെ അറിയിപ്പ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഇതനുസരിച്ച് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നല്കിയ പാട്ടഭൂമിക്ക് ഈടാക്കുന്ന നിരക്ക് സ്വാകാര്യ വ്യക്തികള്‍ക്ക് നല്കുന്ന പാട്ടഭൂമിക്കും ഈടാക്കാം. 1982-ല്‍ പാസാക്കിയ നിയമമായിരുന്നെങ്കിലും പലവിധ തര്‍ക്കങ്ങളില്‍പ്പെട്ട് പാട്ടഭൂമി നിരക്ക് കൂട്ടുന്ന ഈ നിയമം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2010 മുതലാണ് ഈ നിയമത്തിന് പ്രാബല്യം. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ 2010 മുതലുളള നിരക്ക് പുതുക്കി നിശ്ചയിച്ച് തോട്ടങ്ങള്‍ കൈവശംവെച്ചിരിക്കുന്ന പാട്ടക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് തുക ഈടാക്കാം. |
||
![]() |
![]() |