SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കലാപ്രദര്‍ശനങ്ങള്‍ക്ക് സ്ഥിരം വേദികള്‍ സജ്ജമാക്കും
January 5, 2013, 2:30 am

തിരുവനന്തപുരം: കേരളത്തിലെ എല്ലാ കലകളും അവതരിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലുമായി സ്ഥിരം വേദികള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും വനം-കായികം-സിനിമ മന്ത്രി കെ.ബി ഗണേഷ്കുമാര്‍ പറഞ്ഞു. സാംസ്കാരിക പ്രവര്‍ത്തന ക്ഷേമനിധി ബോര്‍ഡിന്റെ ക്ഷേമ പെന്‍ഷനുകളും അംഗത്വവിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് കലകളെ പരിചയപ്പെടാന്‍ ഉതകുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. എല്ലാത്തരം കലാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 60 വയസ്സ് കഴിഞ്ഞവര്‍ക്ക് 10000 രൂപ പെന്‍ഷന്‍ നല്‍കുകയെന്ന ആദ്യപദ്ധതിയുടെ ഉദ്ഘാടനമാണ് വെളളിയാഴ്ച നടന്നത്.

 
 

OTHER NEWS FROM THIS SECTION


more news