SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മകരവിളക്ക് തീര്‍ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് ബസ്
January 5, 2013, 2:28 am

ശബരിമല: മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്കായി തിരുവീതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബസ് സര്‍വീസ് നടത്തുന്നു. രാത്രി ഒമ്പതിന് തിരുവനന്തപുരം പഴവങ്ങാടി ഗണപതിക്ഷേത്ര സന്നിധിയില്‍ നിന്ന് പമ്പയ്ക്ക് ബസ്സ് പുറപ്പെടും. പകല്‍ 12-നാണ് പമ്പയില്‍ നിന്ന് മടക്കം. ദിവസവും സര്‍വീസുണ്ടാകും. പത്തനംതിട്ട, അടൂര്‍, കൊട്ടാരക്കര വഴി എത്തുന്നതിനും മടക്കയാത്രയ്ക്കുമുളള ചെലവ് റിസര്‍വേഷന്‍ ചാര്‍ജടക്കം 250രൂപയാണ്. ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. കുടൂതല്‍ വിവരങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ നന്ദന്‍ കോടുളള ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍. 0471-2311810